ന്യൂഡൽഹി: 2016 നവംബറിെല നോട്ട് നിരോധനത്തിനു ശേഷം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് പിടിച്ചെടുത്ത കള്ളപ്പണത്തിെൻറ കണക്കുകൾ തങ്ങളുടെ പക്കൽ ഇല്ലെന്ന് റിസർവ് ബാങ്ക്. ഇതുസംബന്ധിച്ച പാർലമെൻററി സമിതിക്കു മുന്നിലാണ് ആർ. ബി.െഎ രേഖാമൂലം വിശദീകരണം നൽകിയത്. ഭാവിയിൽ ഇങ്ങനെ നോട്ട് നിരോധനം ഉണ്ടാകുമോ എന്ന കാര്യത്തിലും ആർ.ബി.െഎക്ക് അറിവില്ല.
കള്ളപ്പണത്തിനെതിരായ ധീര നടപടിയെന്ന് വിേശഷിപ്പിച്ച് 2016 നവംബർ എട്ടിനാണ് 1000, 500 രൂപ നോട്ടുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 30ന് റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ നോട്ട് നിരോധനം സാമ്പത്തിക രംഗത്ത് പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഉൽപാദനം, നിർമാണം, വൈദ്യുതി തുടങ്ങി നിരവധി മേഖലകളിൽ തിരിച്ചടിയാണുണ്ടായത്.
അസാധുവാക്കിയ നോട്ടുകളിൽ 99 ശതമാനത്തിലേറെ ജൂൺ 30നകം ബാങ്കുകളിൽ തിരിച്ചെത്തിയതായി വാർഷിക റിപ്പോർട്ടിൽ ആർ.ബി.െഎ വെളിപ്പെടുത്തിയിട്ടുണ്ട്. 15.28 ലക്ഷം കോടി വരും ഇത്.അസാധുവാക്കിയ ഉയർന്ന മൂല്യമുള്ള നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടതിെൻറ കണക്ക് കൃത്യമാക്കുന്ന നടപടികൾ തുടരുകയാണ്. അത് പൂർത്തിയാകാൻ ഇനിയും സമയമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.