നിരോധനം നോട്ടുകളുടെ ദൗർലഭ്യത്തിനും ഉപഭോക്താക്കളുടെ ക്രയവിക്രയ ശേഷി കുറയാനും കാരണമായെന്നാണ് വ്യാപാരികൾ പറയുന്നത്. ഒാരോ വർഷവും വ്യാപാര മേഖലയിൽ 10-15 ശതമാനം വളർച്ചയുണ്ടായിരുന്നത് ഇപ്പോൾ പത്ത് ശതമാനം ഇടിവാണ് കാണിക്കുന്നത്. പണരഹിത സമ്പദ്വ്യവസ്ഥ എന്ന ആശയം സാധാരണക്കാർക്ക് ഉൾക്കൊള്ളാനായിട്ടില്ലെന്നതിന് വ്യാപാരികൾ നൂറുനൂറു തെളിവുകൾ നിരത്തുന്നു. അര ലക്ഷം രൂപക്ക് മേൽ സ്വർണം വാങ്ങുന്നവർ ആധാർ വേണമെന്ന നിർദേശം രണ്ട് ലക്ഷം രൂപക്ക് മേൽ എന്നാക്കി പിന്നീട് തിരുത്തിയത് നോട്ട് നിരോധനം സ്വർണ വ്യാപാര മേഖലക്ക് തിരിച്ചടിയായെന്ന തിരിച്ചറിവ് കൊണ്ടാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.