ന്യൂഡൽഹി: നോട്ട്നിരോധനം രാജ്യത്തെ സാമ്പത്തികമേഖലയെ ദോഷകരമായി ബാധിച്ചതായി സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ. ഇതിെൻറ ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങൾ നിർണയിക്കാനാവില്ലെങ്കിലും ബാങ്കിങ്മേഖലക്ക് തിരിച്ചടിയാവുമെന്നാണ് കരുതുന്നതെന്നും നിക്ഷേപകർക്കായുള്ള പ്രിലിമിനറി പ്ലേസ്മെൻറ് ഡോക്യുമെൻറിൽ എസ്.ബി.െഎ പറഞ്ഞു.
‘‘നിലവിൽ സാമ്പത്തികമേഖലയെ നോട്ട്നിരോധനം ദോഷകരമായി ബാധിച്ചിട്ടുണ്ട്. അത് തുടരുകയും ചെയ്യും. നോട്ട്നിരോധനം ബാങ്കിെൻറ റിസ്ക് ഫാക്ടർ കൂട്ടിയിട്ടുണ്ട്. ബാങ്കിെൻറ സാമ്പത്തിക, പ്രവർത്തന ഫലങ്ങളെ അത് ബാധിച്ചേക്കാം’’- േഡാക്യുമെൻറിൽ പറയുന്നു. അതേസമയം, എസ്.ബി.െഎയിലെ കറൻറ് ആൻഡ് സേവിങ്സ് അക്കൗണ്ടുകളിൽ (സി.എ.സി.എ) നോട്ട്നിരോധനത്തെതുടർന്ന് വർധനവുണ്ടായിട്ടുണ്ട്. േനരത്തേ 39.30 ശതമാനമുണ്ടായിരുന്നത് 4.10 ശതമാനമായി വർധിച്ചു. കേരളത്തിെൻറ എസ്.ബി.ടി അടക്കം അഞ്ച് സ്റ്റേറ്റ് ബാങ്കുകൾ ലയിപ്പിച്ചതിനുപിന്നാലെ ലോകത്തെ വലിയ 50 ബാങ്കുകളുടെ പട്ടികയിൽ എസ്.ബി.െഎ ഇടംപിടിച്ചിട്ടുണ്ട്. 24,017 ശാഖകളും 59,263 എ.ടി.എമ്മുകളും 42 കോടി ഉപഭോക്താക്കളുമുള്ള എസ്.ബി.െഎയുടെ ബാലൻസ്ഷീറ്റ് 33 ലക്ഷം കോടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.