ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ, ചരക്ക് സേവന നികുതി എന്നിവയുടെ പ്രത്യാഘാതങ്ങളിൽ നിന്ന് ഇന്ത്യ കരകയറിത്തുടങ്ങിയെന്ന് അന്താരാഷ്ട്ര ധനകാര്യ റേറ്റിങ് ഏജൻസിയായ മൂഡീസ്. എന്നാൽ, 2018-19ൽ ഇന്ത്യയുടെ വളർച്ച 7.6 ശതമാനത്തിൽ തന്നെ തുടരുമെന്നും മൂഡീസ് വ്യക്തമാക്കി. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് മുരടിപ്പിലായ ഗ്രാമീണമേഖലക്ക് ഉത്തേജനം നൽകുന്ന പദ്ധതികൾ പുതിയ ബജറ്റിലുണ്ടെന്ന് ഏജൻസി വിലയിരുത്തി. സാമ്പത്തികമേഖലയിലെ പരിഷ്കരണങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബറിൽ 13 വർഷത്തിനുശേഷം ഇന്ത്യയുടെ റേറ്റിങ് മൂഡീസ് ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.