വികസനത്തിന്​ പ്രവാസിപ്പണം ത​ന്നെ ശരണം; വരുന്നു മലയാളസഭയും

കേരളത്തിലെ ബാങ്കുകളുടെ കോർ കമ്മിറ്റിയുടെ കണക്കനുസരിച്ച്​ പ്രതിവർഷം ലക്ഷം കോടിയോളം രൂപയാണ്​ പ്രവാസി മലയാളികളിൽ നിന്ന്​ സംസ്​ഥാനത്ത്​ എത്തുന്നത്​. ഇതിൽ പത്ത്​ ശതമാനമെങ്കിലും സംസ്​ഥാന സർക്കാറിന്​ നിക്ഷേപമായി ലഭിച്ചാൽ വികസനരംഗത്ത്​ വൻ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. ഇതിനായി, കഴിഞ്ഞ സംസ്​ഥാന ബജറ്റിൽ ധനമന്ത്രി ഡോ. തോമസ്​ ​െഎസക്​ കെ.എസ്​.എഫ്​.ഇ വഴി പ്രവാസി ചിട്ടി നടത്തി, ചിട്ടിപ്പണം ബോണ്ടായി മാറ്റി വികസനത്തിന്​ പണം കണ്ടെത്തുന്ന പദ്ധതി ആവിഷ്​കരിച്ചിരുന്നു.

ഇൗ പദ്ധതിയുടെ ഉദ്​ഘാടനം ഈ മാസം 30ന് കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്​. ആദ്യവർഷം കുറഞ്ഞത് ലക്ഷം പേരെയെങ്കിലും പ്രവാസി ചിട്ടിയുടെ വരിക്കാരാക്കി ലക്ഷ്യംനേടാനാണ്​ പദ്ധതി. പ്രവാസി മലയാളികൾ അട​ക്കുന്ന മാസത്തവണ, കേരള ഇൻഫ്രാസ്ട്രക്​ചർ ഇൻവെസ്​റ്റ്​മ​െൻറ് ഫണ്ട് ബോർഡി​െൻറ (കിഫ്​ബി) എൻ.ആർ.​െഎ ബോണ്ടുകളിൽ കെ.എസ്​.എഫ്​.ഇയുടെ പേരിൽ നിക്ഷേപിക്കും. പ്രവാസികൾ അവരുടെ ചിട്ടികളിലാണ് പണം നിക്ഷേപിക്കുന്നത്. അതിനാൽതന്നെ നിക്ഷേപത്തിന്​ സർക്കാറി​​െൻറയും കെ.എസ്​.എഫ്​.ഇയുടെയും പൂർണസുരക്ഷയുമുണ്ടാകും. 

ഈ വഴിക്ക് 12,000 കോടി സമാഹരിക്കാൻ പ്രയാസമില്ലെന്ന വിലയിരുത്തലിലാണ്​ ധനവകുപ്പ്​. ഇതിൽ നിന്ന്​ പതിനായിരം കോടി രൂപ ഉപയോഗിച്ച്​ 1267 കിലോമീറ്റർ ദൈർഘ്യമുള്ള മലയോര ഹൈവേയുടെയും 630 കിലോമീറ്റർ നീളമുള്ള തീരദേശപാതയുടെയും വികസനം പൂർത്തിയാക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ.
ഇതിന്​ പുറമേയാണ്​ ആരോഗ്യം, വിനോദസഞ്ചാരവികസനം തുടങ്ങിയ രംഗങ്ങളിൽ​ പ്രവാസി നിക്ഷേപം ഉറപ്പുവരുന്നതിന്​ ‘ആഗോള മലയാളി സഭ’എന്ന പേരിൽ ജനുവരിയിൽ ദ്വിദിന ഉച്ചകോടി സംഘടിപ്പിക്കുന്നത്​. ഗൾഫിൽ നിന്ന്​ പ്രവാസി മലയാളികളുടെ തിരിച്ചൊഴുക്കിന്​ ഗതിവേഗം കൂടിയ സാഹചര്യത്തിൽ, മടങ്ങിയെത്തുന്നവരുടെ പുനരധിവാസവും ഇതിൽ ചർച്ചയാകും. 

ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരം നിയമസഭ കോംപ്ലക്​സിലാണ് ആഗോള മലയാളസഭ സംഘടിപ്പിക്കുന്നത്. 170 പ്രവാസി സംഘടനപ്രതിനിധികൾ, ​വിവിധ പ്രവാസി പ്രമുഖർ, സംസ്​ഥാനത്തെ മുഴുവൻ എം.പിമാരും എം.എൽ.എമാരും, മറ്റ്​ സംഘടനകളിൽ നിന്നുള്ള നിരീക്ഷകർ തുടങ്ങിയവർ പ​െങ്കടുക്കുന്ന പാനൽചർച്ചകളാണ്​ നടക്കുക. നോർക്ക റൂട്​സ്​ ആണ്​ സംഘാടകർ. ലോക സമ്പദ്​വ്യവസ്ഥയിൽ അനുഭവപ്പെടുന്ന മാന്ദ്യം, ജി.സി.സി രാജ്യങ്ങളിലെ തൊഴിൽനിയമങ്ങളിലുണ്ടായ കാർക്കശ്യം തുടങ്ങിയവ  കാരണം പ്രവാസിമലയാളികൾ വൻതോതിൽ മടങ്ങേണ്ടിവരുന്ന സാഹചര്യമാണ്​ രൂപപ്പെട്ടിരിക്കുന്നത്​. 

2014ൽ 12.5 ലക്ഷം പ്രവാസി മലയാളികൾ മടങ്ങിയെത്തി എന്ന്​ സർക്കാർതന്നെ വിശദീകരിക്കുന്നു. ഇൗ സാഹചര്യത്തിൽ, മടങ്ങിയെത്തുന്നവരുടെ പുനരധിവാസം ഗൗരവപൂർവം ചർച്ച ചെയ്​തില്ലെങ്കിൽ സംസ്​ഥാനം കനത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക്​ നീങ്ങുമെന്ന തിരിച്ചറിവിനെ തുടർന്നാണിത്​.

Tags:    
News Summary - NRI money is the only source for devalopment-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.