ക്രൂഡ്​ഒായിൽ വിലയിടിഞ്ഞിട്ടും ഇന്ധനവില കാര്യമായി കുറഞ്ഞില്ല

ന്യൂഡൽഹി: അന്താരാഷ്​ട്ര വിപണിയിൽ ​ക്രൂഡ്​ഒായിൽ വില കുത്തനെ ഇടിഞ്ഞു. ഒരാഴ്​ചക്കിടെ ക്രൂഡ്​ ഒായിൽ വില 7 ഡോളറാണ്​ കുറഞ്ഞത്​. വ്യാഴാഴ്​ചയിലെ വിലപ്രകാരം ബ​െൻറ്​ ക്രൂഡോയിലിന്​ ബാരലിന്​ 72 ഡോളറാണ്​ വില. എണ്ണഉൽപാദക രാജ്യങ്ങൾ ഉൽപാദനം വർധിപ്പിച്ചതാണ്​ അന്താരാഷ്​ട്ര വിപണിയിൽ വില കുറയുന്നതിന്​ കാരണമായത്​.

അതേ സമയം, അന്താരഷ്​ട്ര വിപണിയിൽ എണ്ണവില കുറവുണ്ടായെങ്കിലും ഇന്ത്യയിൽ കാര്യമായി ഇന്ധനവില കുറക്കാൻ കമ്പനികൾ തയാറായിട്ടില്ല.  16 പൈസ വരെ മാത്രമാണ്​ പെട്രോൾ വിലയിൽ എണ്ണകമ്പനികൾ കുറവ്​ വരുത്തിയിരിക്കുന്നത്​. ഡീസൽ വില 12 പൈസ വരെ മാത്രമാണ്​ കുറച്ചത്​.

നേരത്തെ ഇന്ത്യയിൽ പെട്രോൾ വില റെക്കോർഡുകൾ ഭേദിച്ച്​ മുന്നേറിയിരുന്നു. ലിറ്ററിന്​ 80 രൂപ വരെ പെട്രോൾ വില എത്തിയിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധങ്ങളും രാജ്യത്ത്​ നിന്ന്​ ഉയർന്നിരുന്നു.

Tags:    
News Summary - Oil prices fall on record US output, stock build-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.