ന്യൂഡൽഹി: ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായ ഒല ഡ്രൈവർമാരെ സഹായിക്കാനായി ഒരു വർഷത്തെ ശമ്പളം ഉപേക്ഷിച്ച് സി.ഇ.ഒയും സഹസ്ഥാപകനുമായ ഭാവിഷ് അഗർവാൾ. ഡ്രൈവർമാരെ സഹായിക്കാനായി ഒല ആരംഭിച്ച ഡ്രൈവ് ടു ഡ്രൈവർ കാമ്പയിനിനാണ് അദ്ദേഹം പണം നൽകുക. ഒലയിൽ രജിസ്റ്റർ ചെയ്ത് സർവീസ് നടത്തുന്ന ഓട്ടോറിക്ഷ, കാറുകൾ എന്നിവയുടെ ഡ്രൈവർമാർക്കാണ് പണം കൈമാറുക.
ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ഒല ഇതിനുള്ള പണം കണ്ടെത്തുന്നത്. ഇതുവരെ 50 കോടി രൂപ ഇത്തരത്തിൽ സ്വരൂപിച്ചിട്ടുണ്ട്. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് വരുന്ന ഒല ഡ്രൈവർമാർ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇതിൽ നിന്നും ഇവർക്ക് താൽക്കാലിക ആശ്വാസം നൽകാനാണ് കമ്പനിയുടെ ശ്രമം. 20 കോടിയാണ് ഒല ക്രൗഡ് ഫണ്ടിനായി കൈമാറിയത്.
ഇതിനൊപ്പം ഡ്രൈവർമാർക്ക് സൗജന്യ മെഡിക്കൽ സേവനം നൽകാനും അവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും ഒലക്ക് പദ്ധതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാവുമെന്ന് കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.