ബംഗളൂരു: ഒാൺലൈൻ ടാക്സികളിൽ സീറ്റ് പങ്കിട്ട് യാത്ര ചെയ്യുന്ന സംവിധാനമായ കാർ പൂളിങ് കർണാടകയിൽ ഗതാഗതവകുപ്പ ് നിരോധിച്ചു. ഉത്തരവ് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒല, ഉൗബർ കമ്പനികൾക്ക് നോട്ടിസ് നൽകി. ഒാൺലൈൻ ടാക ്സി ഡ്രൈവർമാരുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്ത ട്രാൻസ്പോർട്ട് കമ്മീഷണർ വി.പി. ഇക്കേരി, കാർ പൂളിങ് സൗകര്യം അനുവദിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
ഇരു കമ്പനികൾക്കും സീറ്റ് ഷെയറിങ് സർവിസ് നടത്താൻ നിലവിൽ അനുമതിയില്ല. ലൈസൻസ് പ്രകാരം സർവിസ് നടത്താൻ ഒല, ഉൗബർ കമ്പനികൾ ബാധ്യസ്ഥരാണെന്നും നിയമ പിന്തുണയോടെ മാത്രമേ ഒാൺലൈൻ ടാക്സി സംവിധാനത്തിൽ പുതിയ സർവിസുകൾ ഏർപ്പെടുത്താനാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഒലക്ക് കീഴിൽ ‘ഒല ഷെയർ’ എന്ന പേരിലും ഉൗബറിന് കീഴിൽ ‘ഉൗബർ പൂൾ’ എന്ന പേരിലുമാണ് സീറ്റ് പങ്കിട്ട് യാത്ര ചെയ്യാനുള്ള സംവിധാനമുള്ളത്. ഒറ്റക്ക് യാത്ര ചെയ്യുന്നവരെ സംബന്ധിച്ച് തരതമ്യേന നിരക്ക് ലാഭകരമായതിനാൽ ഇൗ സംവിധാനങ്ങൾ നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ട്. ഗതാഗതത്തിരക്ക് കുറക്കാനും ഇത് സഹായകമാണ്. കാർ പൂളിങ് സംവിധാനത്തിനോട് എതിരല്ലെന്നും നിയമസംവിധാനത്തിലൂടെ ഇത്തരം സർവിസ് നടപ്പാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും കർണാടക ഗതാഗത വകുപ്പ് ചുണ്ടിക്കാട്ടുന്നു.
ഒാൺലൈൻ ടാക്സി ലൈസൻസ് വ്യവസ്ഥകളിൽ ഇവ കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തുനൽകിയിട്ടുണ്ട്. 2017ൽ ഇൗ ഉത്തരവ് നടപ്പാക്കാൻ ഗതാഗത അതോറിറ്റി തീരുമാനിച്ചിരുന്നെങ്കിലും വിദഗ്ദരുടെ അഭിപ്രായത്തെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. പുതിയ ഉത്തരവിനെ ഒല, ഉൗബർ ടാക്സി ഡ്രൈവർമാർ സ്വാഗതം ചെയ്തിട്ടുണ്ട്. മറ്റു സർവിസുകളെ അപേക്ഷിച്ച് കാർ പൂളിങിന് കമ്പനികൾ തുച്ഛമായ വേതനമാണ് നൽകുന്നതാണ് ഡ്രൈവർമാർ ഇൗ സർവിസിനെ നിരുത്സാഹപ്പെടുത്താൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.