കോട്ടയം: പ്രകൃതിദത്ത റബർ വിപണിയിലെ ക്രയവിക്രയങ്ങളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും ഇടപാടുകാരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനും റബർ ബോർഡ് ഇ-ട്രേഡിങ് പ്ലാറ്റ്ഫോം സജ്ജമാക്കുന്നു. റബർ വിപണനമാർഗം കൂടിയാണിത്. റബർ ബോർഡുമായി ചേർന്ന് സംയുക്ത സംരംഭമായി ഇ-േട്രഡ് പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കാൻ ഇലക്ട്രോണിക് േട്രഡിങ് പ്ലാറ്റ്ഫോം ദാതാക്കളിൽനിന്ന് ബോർഡ് താൽപര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾ www.rubberboard.org.in നിന്ന് സെൻട്രൽ പബ്ലിക് െപ്രാക്യുർമെൻറ് പോർട്ടലിൽനിന്ന് ലഭ്യമാണ്.
എല്ലാ കാർഷികോൽപന്നങ്ങൾക്കും ഇ-േട്രഡിങ് ആരംഭിക്കാനുള്ള കേന്ദ്രസർക്കാറിെൻറ നയത്തിന് അനുസൃതമായാണിത്. റബർ വിൽക്കുന്നയാൾക്കും വാങ്ങുന്നയാൾക്കും ആവശ്യമായ അളവ് ലേലം വിളിക്കാൻ കഴിയുന്ന േട്രഡ് ഫെസിലിറ്റേഷൻ പ്ലാറ്റ്ഫോമായാണ് ഇ-േട്രഡ് പ്ലാറ്റ്ഫോമിനെ വിഭാവനം ചെയ്തിട്ടുള്ളത്. വില പൊരുത്തപ്പെട്ടശേഷം വ്യാപാരമാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന ഡിജിറ്റലായി ഒപ്പിട്ട കരാറുകൾ ഉണ്ടാക്കുകയും ഇ-മെയിലായി ഇരു കക്ഷികൾക്കും അയക്കുകയും ചെയ്യും.
പണം കൈമാറുന്നതിനാവശ്യമായ പേയ്മെൻറ് ഗേറ്റ്വേയും ലഭ്യമാക്കും. രജിസ്റ്റർ ചെയ്ത വെണ്ടർമാർ, ഫാക്ടറികൾ എന്നിവയിലൂടെ മാത്രം റബർസംഭരണം നടത്തുന്ന നിർമാതാക്കൾക്കായി വ്യക്തിഗത വ്യാപാര പേജുകൾ സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്. ഇ-േട്രഡിെൻറ ഭാഗമായി ഗുണനിലവാര സർട്ടിഫിക്കേഷൻ സംവിധാനവും ഏർപ്പെടുത്തും. ടയർ ഇതര മേഖലയുടെ നിരന്തര ആവശ്യം കൂടിയാണിത്.
വ്യാപാരികൾ, സഹകരണ സ്ഥാപനങ്ങൾ, കർഷകക്കൂട്ടായ്മകൾ, സംസ്കരണത്തിലേർപ്പെട്ടവർ, റബറുൽപന്ന നിർമാതാക്കൾ എന്നിവരുൾപ്പെട്ടതാണ് പ്രകൃതിദത്ത റബറിെൻറ വിപണനശൃംഖല. റബർ വ്യാപാരത്തിൽ ഏർപ്പെട്ടവരുടെ എണ്ണം രണ്ടായിരത്തിൽ 10,512 ആയിരുന്നത് 2020ൽ 7135 ആയി ചുരുങ്ങി. ഇത്തരം പ്രതിസന്ധി മറികടക്കാൻ ഇത് ഗുണകരമാവുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.