ന്യൂഡൽഹി: രാജ്യത്തിെൻറ വിവിധഭാഗങ്ങളിൽ ആദായ നികുതി വകുപ്പിൽ വ്യാപക സ്ഥലംമാറ്റം. 325 കമീഷണർമാരെയാണ് ഒറ്റയടിക്ക് മാറ്റിയത്. നികുതി വകുപ്പിനുവേണ്ടി നയം രൂപവത്കരിക്കുന്ന കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) ആദ്യഘട്ടത്തിൽ 80 കമീഷണർമാരെയാണ് മാറ്റിയത്. തുടർന്ന് 245 പേരുടെ പട്ടികകൂടി തയാറാക്കുകയായിരുന്നു. മേയ് 31ന് 50 ചീഫ് കമീഷണർമാരെ സ്ഥലംമാറ്റിയിരുന്നു.
ഏതാനും വർഷത്തിനിടെ ആദായ നികുതി വകുപ്പിൽ ഇത്രയധികം സ്ഥലംമാറ്റമുണ്ടാകുന്നത് ആദ്യമാണ്. വകുപ്പിെൻറ പ്രവർത്തനം കൂടുതൽ സുഗമവും സുതാര്യവുമാക്കുകയാണ് ലക്ഷ്യമെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. നികുതി നിർണയം, നികുതി പിരിവ്, അന്വേഷണം തുടങ്ങിയ കാര്യങ്ങളിൽ കമീഷണർമാരുടെയും ചീഫ് കമീഷണർമാരുടെയും പ്രവർത്തനം ശക്തമായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.