ന്യൂഡൽഹി: ജി.എസ്.ടി ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നൽകാത്തതിനെ തുടർന്ന് ബാബ രാംദേവിെൻറ പതഞ്ജലി ഗ്രൂപ്പിന് 75 കോടി പിഴ. ദേശീയ ആൻറി പ്രൊഫിറ്ററിങ് അതോറിറ്റിയാണ് പിഴയിട്ടത്. ജി.എസ്.ടി നിരക്ക് കുറച്ചിട്ടും അതിെൻറ അ നുകൂല്യം നൽകാതെ ഉയർന്ന വിലക്ക് ഉൽപന്നങ്ങൾ വിറ്റതാണ് പതഞ്ജലിക്ക് തിരിച്ചടിയായത്.
പിഴ തുകയും 18 ശതമാനം ജി.എസ്.ടിയും രാംദേവിെൻറ കമ്പനി അടക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. വാഷിങ് പൗഡർ ഉൾപ്പടെയുള്ള ചില ഉൽപന്നങ്ങളുടെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ആയും പിന്നീട് 12 ശതമാനമായും കുറച്ചിരുന്നു. എന്നാൽ, നികുതി കുറവിെൻറ ആനുകൂല്യം ജനങ്ങൾക്ക് നൽകിയില്ലെന്നതാണ് പതഞ്ജലിക്ക് എതിരായ കുറ്റം.
മൂന്നു മാസത്തിനകം സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിെൻറയും ഫണ്ടുകളിൽ തുക നിക്ഷേപിക്കണമെന്നാണ് നിർദേശം. ജി.എസ്.ടി നിരക്കുകളിൽ നൽകിയ ഇളവുകളുടെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണ് കേന്ദ്രസർക്കാർ ദേശീയ ആൻറി പ്രൊഫിറ്ററിങ് അതോറിറ്റിക്ക് രൂപം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.