ഇന്ത്യൻ പേമെൻറ് ബാങ്കിങ് രംഗത്ത് മത്സരം കനക്കുന്നു. പേ-ടിഎം’ ഏറക്കുറെ കുത്തകയാക്കി വെച്ചിരിക്കുന്ന പേമെൻറ് ബാങ്കിങ് രംഗത്തേക്ക് മത്സരമുറപ്പിച്ച് പോസ്റ്റൽ വകുപ്പും വാട്സ്ആപ്പുമൊക്കെ കടന്നുവരുന്നതോടെയാണിത്. നിലവിൽ പേമെൻറ് ബാങ്കിങ് രംഗത്തുള്ള എയർടെലും മത്സരം കൊഴുപ്പിക്കാൻ ഒരുങ്ങുകയാണ്.
പേ-ടിഎമ്മിന് കനത്ത വെല്ലുവിളി ഉയർത്തി ഇന്ത്യ പോസ്റ്റ് പേമെൻറ് ബാങ്ക് (ഐ.പി.പി.ബി) പുതിയ സാമ്പത്തികവർഷം ആദ്യംമുതൽ സജീവമാകുമെന്ന് ഒൗപചാരികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. പേമെൻറ് ബാങ്ക് തുടങ്ങുന്നതിന് 2015ൽതന്നെ അനുമതി കിട്ടിയ തപാൽവകുപ്പ് രണ്ടുവർഷത്തിലധികമായി ഒരുക്കത്തിലായിരുന്നു. രാജ്യത്തുടനീളമുള്ള ഒന്നര ലക്ഷത്തിലധികം തപാലാഫിസുകളെ അക്സസ് പോയൻറുകളാക്കി മാറ്റുന്നതിനൊപ്പം 650 പേമെൻറ്സ് ബാങ്ക് ശാഖകളും തുടങ്ങും.
ഇതോടൊപ്പം തപാൽ ജീവനക്കാരുടെ സേവനവും ഉപയോഗപ്പെടുത്തുന്നതോടെ നഗര^ഗ്രാമ വ്യത്യാസമില്ലാതെ രാജ്യത്തുടനീളം സേവനമെത്തിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് തപാൽവകുപ്പ്. വാട്സ്ആപ്പിെൻറ പേമെൻറ് പ്ലാറ്റ്ഫോമും പരീക്ഷണഘട്ടത്തിലാണ്. ഇതിെൻറ അപ്ഡേറ്റഡ് വെർഷൻ പരീക്ഷണാടിസ്ഥാനത്തിൽ ചിലർക്ക് ലഭിച്ചിരുന്നു. അധികം താമസിയാതെ വാട്സ്ആപ് യു.പി.െഎ പേമെൻറ് പ്ലാറ്റ്ഫോം നിലവിൽ വരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.