ന്യൂഡൽഹി: രാജ്യം അഭിമുഖീകരിക്കുന്നത് സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ െന്ന് ആർ.ബി.ഐ മുൻ ഗവർണർ രഘുറാം രാജൻ. കോവിഡ് ഇന്ത്യയിലെ 13.6 കോടി തൊഴിലുകളെ ബാധിക്കുമെന്നും രഘുറാം രാജൻ പറഞ്ഞു .
2008-09 വർഷം സാമ്പത്തിക മാന്ദ്യമുണ്ടായപ്പോൾ രാജ്യത്തിൻെറ സാധനങ്ങളുടെ ആവശ്യകതയിൽ കുറവുണ്ടായി. പക്ഷേ നമ്മുടെ ജോലിക്കാർ അപ്പോഴും തൊഴിൽ ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള വർഷങ്ങളിൽ വലിയ വളർച്ചയും ഉണ്ടായി. അന്ന് ഇന്ത്യയിലെ സമ്പദ്വ്യവസ്ഥയും സർക്കാറും ശക്തമായിരുന്നു. എന്നാൽ, ഇന്ന് കോവിഡിനെ നേരിടുേമ്പാൾ ഇതൊന്നും നമ്മുടെ ഒപ്പമില്ലെന്ന് രഘുറാം രാജൻ ഓർമിപ്പിച്ചു.
ലോക്ഡൗണിന് ശേഷമുള്ള പദ്ധതികൾ നമ്മൾ ആസൂത്രണം ചെയ്യണം. വൈറസ് ബാധയെ മറികടക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോക്ഡൗൺ കൂടുതൽ സമയത്തേക്ക് ദീർഘിപ്പിക്കേണ്ടി വരും. അങ്ങനെയെങ്കിൽ വൈറസ് ബാധ കുറഞ്ഞ സ്ഥലങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നും രഘുറാം രാജൻ ആവശ്യപ്പെട്ടു.
രാജ്യത്തെ സാധാരണക്കാർക്കും ശമ്പള വരുമാനക്കാരല്ലാത്തവർക്കും പണം നൽകാൻ നടപടികളുണ്ടാകണം. രാജ്യത്തെ ധനകമ്മി ഉയരുന്നത് സർക്കാറിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണെന്നും രഘുറാം രാജൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.