അഹമ്മദാബാദ്: ഗുജറാത്തിലെ കർഷകരോട് കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോ . കമ്പനി രജിസ്റ്റർ ചെയ്ത ഉരുളക്കിഴങ്ങ് കൃഷി കർഷകർ ചെയ്തുവെന്ന് ആരോപിച്ചാണ് പെപ്സികോ കോടികൾ നഷ്ടപര ിഹാരം ആവശ്യപ്പെട്ട് കേസ് നൽകിയിരിക്കുന്നത്.
നാല് കർഷകർ 1.05 കോടി രൂപ വീതം നൽകണമെന്നാണ് ആവശ്യം. പെപ്സികോയുടെ ലേയ്സിൽ ഉപയോഗിക്കുന്ന തരം ഉരുളക്കിഴങ്ങ് കൃഷി ചെയ്തുവെന്ന് ആരോപിച്ചാണ് ഗുജറാത്തിലെ സാധാരണക്കാരായ കർഷകർക്കെതിരെ കുത്തക ഭീമൻ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്. എന്നാൽ, പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ കർഷകർക്ക് പ്രശ്നമുണ്ടായിട്ടും ഇതുവരെ വിഷയത്തിൽ ഇടപ്പെടാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. പ്രശ്നത്തിൽ സർക്കാർ ഇടപ്പെടണമെന്ന ആവശ്യം ശക്തമാവുകയാണ്.
എഫ്.എൽ 2027 എന്ന സങ്കര ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള അവകാശം പ്രൊട്ടക്ഷൻ ഒാഫ് പ്ലാൻറ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് ആക്ട് പ്രകാരം തങ്ങൾക്കാണെന്നാണ് പെപ്സികോ അവകാശപ്പെടുന്നത്. അനുമതിയില്ലാതെ ഈ ഉരുളകിഴങ്ങ് കൃഷി ചെയ്തതെന്നും അതിനാലാണ് നിയമനടപടി സ്വീകരിച്ചതെന്നും പെപ്സികോ വ്യക്തമാക്കുന്നു.
അഹമ്മദബാദ് കോടതിയിലാണ് പെപ്സികോ ഇതുമായി ബന്ധപ്പെട്ട കേസ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് കേസ് കോടതിയുടെ പരിഗണനക്ക് വരിക. അതേസമയം, കേസ് കോടതിയുടെ പരിഗണനയിൽ ആണെന്നും ഇതേ കുറിച്ച് കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും പെപ്സികോയുടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.