തുടർച്ചയായ ഒമ്പതാം ദിവസവും വില ഉയർത്തി എണ്ണ കമ്പനികൾ

ന്യൂഡൽഹി: തുടർച്ചയായ ഒമ്പതാം ദിവസവും എണ്ണവില ഉയർത്തി കമ്പനികൾ. പെട്രോൾ വില 48 പൈസയും ഡീസൽ വില 59 പൈസയുമാണ്​ ഉയർത്തിയത്​. ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്​ 76.26 രൂപയും ഡീസലിന്​ 74.62 രൂപയുമാണ്​ വില. 

കഴിഞ്ഞ ദിവസവും എണ്ണ കമ്പനികൾ വില വർധിപ്പിച്ചിരുന്നു. പെട്രോളിന്​ 62 പൈസയും ഡീസലിന്​ 64 പൈസയുമാണ്​ വർധിപ്പിച്ചത്​.  അന്താരാഷ്​ട്ര വിപണിയിൽ വില ഉയരുന്നത്​ ചൂണ്ടിക്കാട്ടിയാണ്​ എണ്ണ കമ്പനികൾ ഇന്ത്യയിൽ വില കൂട്ടുന്നത്​.

ലോക്​ഡൗൺ കാലത്ത്​ വൻ ഇടിവ്​ രേഖപ്പെടുത്തിയ എണ്ണവില ഉൽപാദക രാജ്യങ്ങൾ ഉൽപാദനം കുറച്ചതോടെയാണ്​ ഉയർന്നത്​. നേരത്തെ എണ്ണവിലയിൽ വൻ ഇടിവ്​ രേഖപ്പെടുത്തിയപ്പോൾ ഇതിൻെറ ആനുകൂല്യം നികുതി കൂട്ടി  ജനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയിരുന്നില്ല.​ 

Tags:    
News Summary - Petrol and diesel prices hiked for ninth day in a row-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.