ന്യൂഡൽഹി: ക്രൂഡ്ഒായിൽ വിലയിൽ 25 ശതമാനത്തിെൻറ വലിയ കുറവുണ്ടായതിന് പിന്നാലെ ഇന്ത്യയിലും പെട്രോൾ ഡീസൽ വില കുറഞ്ഞു. ഡീസൽ വില 13 മാസത്തിനിടയിലേയും പെട്രോൾ വില ഒമ്പത് മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്കും എത്തി. എന്നാൽ, പെട്രോൾ, ഡീസൽ വിലയിൽ ബുധനാഴ്ച മാറ്റമില്ല.
പെട്രോൾ വില 30 പൈസയും ഡീസൽ വില 25 പൈസയുമാണ് കഴിഞ്ഞ ദിവസം കുറഞ്ഞത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 72.21 രൂപയിലെത്തി. 66.54 രൂപയാണ് ഒരു ലിറ്റർ ഡീസലിെൻറ കൊച്ചിയിലെ വില. മറ്റ് ജില്ലകളിലും ആനുപാതികമായി വില കുറഞ്ഞിട്ടുണ്ട്.
അതേസമയം, ആഗോളവിപണിയിൽ വില കുറവിന് ആനുപാതികമായി ഇന്ത്യയിൽ വില കുറഞ്ഞിട്ടില്ല. ആഗോള വിപണിയിലെ വിലയുടെ 15 ദിവസത്തെ ശരാശരി, രൂപ-ഡോളർ വിനിമയ നിരക്ക് എന്നിവയെല്ലാം പരിഗണിച്ചാണ് എണ്ണ കമ്പനികൾ ഇന്ത്യയിൽ വില നിശ്ചയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.