ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും 60 പൈസ വീതം കൂട്ടി. 82 ദിവസത്തെ ലോക്ഡൗണിന് ശേഷമാണ് എണ്ണകമ്പനികൾ വീണ്ടും വിലകൂട്ടിയത്. ഇതോടെ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 71.86 രൂപയും ഡീസൽ ലിറ്ററിന് 69.99 രൂപയുമായി.
ലോക്ഡൗണിന് ശേഷം പ്രതിദിന വില നിശ്ചയിക്കുന്നത് പുനരാരംഭിച്ചതായി എണ്ണകമ്പനികൾ അറിയിച്ചു. മുംബൈയിലും കൊൽക്കത്തയിലും 59 പൈസവീതമാണ് പെട്രോളിനും ഡീസലിനും കൂടിയത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന് മുംബൈയിൽ 78.91രൂപയും കൊൽക്കത്തയിൽ 73.89 രൂപയുമായി. ചെന്നൈയിൽ 53 രൂപ വർധിച്ച് 76.07 േലക്കെത്തി.
ഡീസൽ ലിറ്ററിന് മുംബൈയിൽ 58 ൈപസ കൂട്ടി 68.79 ലും കൊൽക്കത്തയിൽ 55 പൈസ കൂട്ടി 66.17ലുെമത്തി. ചെന്നൈയിൽ ഡീസൽ ലിറ്ററിന് 68.74 രൂപയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.