കൊച്ചി: തുടർച്ചയായി 16ാം ദിവസവും ഇന്ധനവില കൂടി. പെട്രോൾ ലിറ്ററിന് 15 പൈസയും ഡീസലിന് 12 പൈസയുമാണ് തിങ്കളാഴ്ച കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 82.30 രൂപയും ഡീസലിന് 74.88 രൂപയുമാണ് തിങ്കളാഴ്ചത്തെ വില. കൊച്ചിയിൽ 80.99, 73.67. കോഴിക്കോട് 81.26, 73.94.
അസംസ്കൃത എണ്ണ വില കൂടുന്നതാണ് ഇന്ധനവില വർധനക്ക് കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്. എന്നാൽ, എണ്ണവില ബാരലിന് മൂന്ന് ഡോളർ ഇടിഞ്ഞിട്ടും ഇന്ധനവില ഉയരുകയാണ്. കർണാടക തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ 19 ദിവസം പ്രതിദിന വിലനിർണയം നിർത്തിവെച്ചതിനെത്തുടർന്ന് വരുമാനത്തിലുണ്ടായ നേരിയ കുറവ് നികത്താനാണ് ഇപ്പോൾ എല്ലാ ദിവസവും ഇന്ധനവില വർധിപ്പിക്കുന്നതെന്നും ആരോപണമുണ്ട്.
15 ദിവസത്തിനിടെ പെട്രോളിന് 3.69 രൂപയും ഡീസലിന് 3.41 രൂപയും കൂടി. ഇന്ധനവിലയുടെ കാര്യത്തിൽ തിരുവനന്തപുരം രാജ്യത്തെ മെട്രോ നഗരങ്ങളെേപാലും പിന്തള്ളുകയാണ്. മുംബൈയാണ് രാജ്യത്ത് വിലയുടെ കാര്യത്തിൽ മുന്നിൽ. ഞായറാഴ്ചത്തെ നിരക്കനുസരിച്ച് ഇവിടെ പെട്രോളിന് 85.93 രൂപയും ഡീസലിന് 73.53 രൂപയുമാണ്.
ഇന്ധനവില പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാറിെൻറ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ഇല്ലെങ്കിൽ സ്വകാര്യബസ് വ്യവസായം തകരുമെന്നും ബസുടമകൾ പറയുന്നു. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്ന് ഒാൾ കേരള ബസ് ഒാപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ലോറൻസ് ബാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.