പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി

ന്യൂഡൽഹി: രാജ്യത്ത്​ പെട്രോൾ ഡീസൽ വില വീണ്ടും കൂട്ടി. പെട്രോളിന്​ 18 പൈസയും ഡീസലിന്​ 29 പൈസയുമാണ്​ വർധിപ്പിച്ചിരിക്കുന്നത്​. പുതുക്കിയ നിരക്ക്​ പ്രകാരം രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്​ 81.68 രൂപയാണ്​ വില ഡീസലിന്​ 73.24 രൂപയും നൽകണം.

കൊച്ചിയിൽ പെട്രോളിന്​ 83.68 രൂപയും ഡീസലിന്​ 77.16 രൂപയുമാണ്​ വില. രൂപയുടെ വിനിമയ മൂല്യം കഴിഞ്ഞ ദിവസം റെക്കോർഡുകൾ ഭേദിച്ച്​ 74 എത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വില വർധിപ്പിച്ച്​ എണ്ണ കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്​. അതേ സമയം, ഇറാനിൽ നിന്ന്​ ഇന്ധന ഇറക്കുമതി നിർത്തില്ലെന്ന്​ കേന്ദ്രസർക്കാർ തീരുമാനം എണ്ണ കമ്പനികൾക്ക്​ ആശ്വാസം പകരുന്നതാണ്​.

കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും​ കേന്ദ്രസർക്കാർ രണ്ടര രൂപ കുറച്ചിരുന്നു. എക്​സൈസ്​ ഡ്യൂട്ടി ഇനത്തിൽ ഒന്നര രൂപയും ഇന്ധനവിലയിൽ ഒരു രൂപയു​ടേയും കുറവാണ്​ വരുത്തിയിരിക്കുന്നത്​.

Tags:    
News Summary - Petrol-Disel price hike-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.