ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ പെട്രോളിനും ഡീസലിനും നികുതി കൂട്ടാൻ തീരുമാനിച്ചതിന് പിന്നാലെ എണ്ണ വില വർധിപ്പി ച്ച് കമ്പനികൾ. പെട്രോൾ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂട്ടിയത്.
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പെട്രോളിനും ഡീസലിനും ഒരു രൂപ വീതം എക്സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് എന്നിവ വർധിപ്പിച്ചിരുന്നു.
നിലവിൽ പെട്രോളിനും 17.98 രൂപ ഡീസലിന് 13.83 രൂപയും എക്സൈസ് ഡ്യൂട്ടി ചുമത്തുന്നുണ്ട്. ഇതിന് പുറമേ വിവിധ സംസ്ഥാനങ്ങൾ പെട്രോളിനും ഡീസലിനും മുകളിൽ വാറ്റും ചുമത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.