ഇന്ത്യയിൽ ഒരു ഇടവേളക്ക് ശേഷം വീണ്ടും പെട്രോൾ, ഡീസൽ വില ഉയരുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി പെട്രോൾ വില ലിറ്ററിന് 2.14 രൂപയും ഡീസൽ വില 2.23 രൂപയുമാണ് കൂടിയത്. വില ഉയരാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. ക്രൂഡ് ഓയിൽ വില വർധിക്കുന്നതും രൂപയുടെ മൂല്യമിടിയുന്നതും ലോക്ഡൗൺ മൂലമുണ്ടായ നഷ്ടം എണ്ണ കമ്പനികൾ നികത്താൻ ശ്രമിക്കുന്നതും വില ഉയരുന്നതിനുള്ള കാരണമാണ്.
വരുംമാസങ്ങളിലും ഇന്ത്യയിൽ എണ്ണവില ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ലോക്ഡൗൺ മൂലം വൻ നഷ്ടമുണ്ടായെന്നാണ് ഇന്ത്യയിലെ എണ്ണ കമ്പനികൾ വ്യക്തമാക്കുന്നത്. ഈ നഷ്ടം നികത്തുകയാവും വരും ദിവസങ്ങളിൽ കമ്പനികളുടെ പ്രധാനലക്ഷ്യം. അതുകൊണ്ട് എണ്ണ വില കമ്പനികൾ വർധിപ്പിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഇതിന് പുറമേ അന്താരാഷ്ട്ര വിപണിയിലെ ചെറിയ വില വർധനവ് കൂടി ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുേമ്പാൾ എണ്ണയുടെ വില ഇനിയും ഉയരാൻ തന്നെയാണ് സാധ്യത.
അടുത്ത ഒരു മാസത്തേക്ക് കൂടി എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കാൻ എണ്ണ ഉൽപാദന രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും തീരുമാനിച്ചിരുന്നു. ജൂലൈ വരെ എണ്ണ ഉൽപാദനം കുറക്കുന്നത് തുടരുമെന്നാണ് ഒപെകും റഷ്യയും അറിയിച്ചത്. ജൂലൈ വരെ ആകെ എണ്ണ ഉൽപാദനത്തിെൻറ 10 ശതമാനമാണ് ഒപെകും റഷ്യയും ചേർന്ന് കുറക്കുക. ഏകദേശം 9.7 മില്യൺ ബാരൽ എണ്ണയുടെ ഉൽപാദനം പ്രതിദിനം കുറക്കും. അതിന് ശേഷം വീണ്ടും യോഗം ചേർന്നാവും ഉൽപാദനം സാധാരണനിലയിലേക്ക് എത്തിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഒപെക്കിേൻറയും റഷ്യയുടേയും തീരുമാനം വരുംദിവസങ്ങളിലും എണ്ണവില വർധിക്കുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തൽ.
ഡോളർ-രൂപ വിനിമയ നിരക്കിലുണ്ടാവുന്ന മാറ്റങ്ങളും എണ്ണവിലയെ സ്വാധീനിക്കും. ഡോളറിനെതിരെ രൂപ കരുത്താർജജിക്കുകയാണെങ്കിൽ വലിയ എണ്ണവില വർധനവ് വിപണിയിൽ ഉണ്ടാവില്ല. അതേസമയം, ഡോളറിൻെറ മൂല്യം ഇനിയും ഉയരുകയാണെങ്കിൽ എണ്ണവില വർധനവിലേക്കാവും അത് നയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.