പ്രതിഷേധങ്ങൾക്കിടെ വീണ്ടും ഇന്ധനവില വർധിച്ചു

തിരുവനന്തപുരം: പ്രതിഷേധങ്ങൾ ശക്​തമാവുന്നതിനിടെ രാജ്യത്ത്​ ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന്​ 40 പൈസയും ഡീസലിന്​ 46 പൈസയുമാണ്​ കേരളത്തിൽ വർധിച്ചത്​. ഇതോടെ തിരുവനന്തപുരത്ത്​ ഒരു ലിറ്റർ പെട്രോളിന്​ 83.70 രൂപയും ഡീസലിന്​ 77.64 രൂപയുമാണ്​ വില.

ബുധനാഴ്​ച എക്​സൈസ്​ തീരുവ കുറച്ച്​ പെട്രോൾ-ഡീസൽ വില വർധനവിനെ തടയില്ലെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി അറിയിച്ചിരുന്നു. അന്താരാഷ്​ട്ര വിപണിയിൽ വില ഉയരുന്നതാണ്​ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ്​ അരുൺ ജെയ്​റ്റ്​ലിയുടെ പക്ഷം.

നിലവിൽ 19.48 രൂപ പെട്രോളിനും 15.33 രൂപ ഡീസലിനും നികുതിയായി ചുമത്തുന്നുണ്ട്​. ഇതിന്​ പുറമേ സംസ്ഥാനങ്ങൾ വാറ്റ്​ നികുതിയും ഇന്ധന വിൽപനക്ക്​ മേൽ ഇൗടാക്കുന്നുണ്ട്​. ഇത്​ കുറക്കുന്നത്​ വഴി ഇന്ധനവില വർധനവ്​ ഒരു പരിധിവരെ പിടിച്ച്​ നിർത്താൻ കഴിയുമെന്നാണ്​ മുൻ ധനമന്ത്രി പി.ചിദംബരം അഭിപ്രായപ്പെടുന്നത്​.

Tags:    
News Summary - Petrol Disel prices hiked-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.