ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ ഡീസൽ വില സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 74.08 രൂപയിലെത്തി സെപ്തംബർ 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്ത്യ ഒായിൽ കോർപേറഷൻ വെബ്സൈറ്റ് അനുസരിച്ച് ഡൽഹിയിൽ ഡീസൽ വില 65.31 രൂപയാണ്. കൊൽക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഇന്ധനവില ഉയരുകയാണ്.
ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ തുടങ്ങിയ കമ്പനികൾ 15 വർഷമായി നില നിന്നിരുന്ന രീതിമാറ്റി ദൈനംദിനം വില പുതുക്കാൻ ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ധനവില വൻതോതിൽ വർധിക്കാൻ തുടങ്ങിയത്. ഇതിന് ശേഷം ജി.എസ്.ടിയിൽ പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കാര്യമായ നീക്കങ്ങളൊന്നും േകന്ദ്രസർക്കാർ നടത്തിയിട്ടില്ല.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചുമത്തുന്ന നികുതികളും ഇന്ത്യയിൽ ഇന്ധന വില ഉയരുന്നതിന് കാരണമാണ്. ഇന്ധന വില ഉയരുന്നതിെൻറ സാഹചര്യത്തിൽ കേന്ദ്രസർക്കാർ 2017 ഒക്ടോബറിൽ എക്സ്സൈസ് ഡ്യൂട്ടി രണ്ട് രൂപ കുറച്ചിരുന്നുവെങ്കിലും അത് വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.