നീരവ്​ മോദി: പഞ്ചാബ്​ നാഷണൽ ബാങ്കിന്​ ഒാഹരി വിപണിയിലും വൻ നഷ്​ടം

മുംബൈ: നീരവ്​ മോദിയുമായി ബന്ധപ്പെട്ട തട്ടിപ്പ്​ പുറത്ത്​ വന്നതോടെ ഒാഹരി വിപണിയിലും പഞ്ചാബ്​ നാഷണൽ ബാങ്കിന്​ വൻ നഷ്​ടം. 11.97 ശതമാനം താഴ്​ന്ന 128.35 രൂപക്കാണ്​ പി.എൻ.ബിയുടെ ഒാഹരികൾ വ്യാപാരം അവസാനിപ്പിച്ചത്​. 

ബാങ്കി​​െൻറ ആകെ മൂലധനത്തിൽ 10 ശതമാനത്തി​​െൻറ കുറവാണ്​ ഉണ്ടായത്​. വ്യാപാരം തുടങ്ങു​​േമ്പാൾ ബോംബെ സ്​റ്റോക്​ എക്​സ്​ചേഞ്ചിൽ 137 രൂപയായിരുന്നു പി.എൻ.ബി ഒാഹരിയുടെ വില. വ്യാപാരം തുടങ്ങിയപ്പോൾ തന്നെ വില നാല്​ രൂപ താഴ്​ന്ന്​ 133 രൂപയിലെത്തുകയായിരുന്നു. പിന്നീട്​ വിപണിയിൽ പി.എൻ.ബിയുടെ ഒാഹരികൾക്ക്​ വൻ തകർച്ച നേരിടകയായിരുന്നു.


പി.എൻ.ബി ബാങ്കി​​െൻറ ജാമ്യത്തിൽ വിദേശത്തെ ബാങ്കുകളിൽ നിന്ന്​ കോടികൾ തട്ടിയെന്നാണ്​ നീരവ്​ മോദിക്കെതിരായ പരാതി. 2011ൽ നടന്ന തട്ടിപ്പി​​െൻറ വിവരങ്ങൾ ഇപ്പോഴാണ്​ പുറത്ത്​ വരുന്നത്​.

Tags:    
News Summary - PNB Loses Over 20% Of Market Cap In Two Days On Rs. 11,000 Crore Nirav Modi Fraud-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.