പി.എൻ.ബി തട്ടിപ്പ്: ഇ.ഡിക്ക് ഹൈകോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: പി.എൻ.ബി വായ്പ തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ഡൽഹി ഹൈകോടതിയുടെ നോട്ടീസ്. കേസ് അപൂർണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നോട്ടീസ് അയച്ചത്. തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ അഭിഭാഷകൻ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി.

നീരവ് മോദിയുടെ അഭിഭാഷകൻ കേസിലെ വസ്തുതകൾ ശരിയല്ലെന്നാണ് കോടതിയെ അറിയിച്ചത്. കൂടാതെ തട്ടിപ്പ് നടന്ന തുകയുടെ കൃത്യമായ കണക്കുമില്ല. അതിനാൽ തന്നെ കേസിലെ മുഴുവൻ രേഖകളും ഹാജരാക്കണമെന്നും കോടതി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് കോടതി മാർച്ച് 19ലേക്ക് മാറ്റി. 

കേസിലെ പ്രതി മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ് വൈസ് പ്രസിഡൻറ്​ വിപുല്‍ ചൈതാലിയയെ സി.ബി.ഐ കഴിഞ്ഞ ദിവസം അറസ്​റ്റ്​ ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ ബാംഗോക്കില്‍നിന്ന് എത്തിയ ഇദ്ദേഹത്തെ മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ പിടികൂടുകയായിരുന്നു. ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ കാര്യാലയത്തില്‍ ഇയാളെ ചോദ്യംചെയ്ത സി.ബി.​െഎ വൈകീട്ടോടെയാണ് അറസ്​റ്റ്​ ചെയ്തത്.
 

Tags:    
News Summary - PNB scam: Delhi HC issues notice to ED, describes case as sketchy-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.