ആ സന്ദേശം ഞാൻ എഴുതിയതോ പറഞ്ഞതോ അല്ല; വ്യാജ വാർത്തയിൽ പ്രതികരണവുമായി രത്തൻ ടാറ്റ

ന്യൂഡൽഹി: കോവിഡ് 19 മഹാമാരി കാരണം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിക്ക്​​ കാര്യമായ പ്രതിസന്ധിയുണ്ടാകില്ലെന്ന്​ ത ാന്‍ പറഞ്ഞതായുള്ള തരത്തിൽ വന്ന വാര്‍ത്തകള്‍ നിഷേധിച്ച് വ്യവസായ പ്രമുഖനായ രത്തന്‍ ടാറ്റ. അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും പ്രചരിച്ചത് വ്യാജ വാര്‍ത്തയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രതിസന്ധിയിലായ സാമ ്പത്തികരംഗം രാജ്യത്ത്​ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷം അതിവേഗം തിരിച്ചെത്തുമെന്ന്​ രത്തന്‍ ടാറ്റ പറഞ്ഞതായിട ്ടായിരുന്നു വ്യാജ സന്ദേശം. ‘ഇൗ മണിക്കൂറിൽ വളരെ പ്രചോദനം നൽകുന്നത്​’ എന്ന തലക്കെട്ടിലാണ്​ വാർത്ത. സാമ്പത്തിക രംഗത്ത് കൊറോണ വൈറസ് ബാധ വലിയ തകര്‍ച്ചയുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, ഈ വിദഗ്ധര്‍ക്ക് മാനുഷിക പ്രോത്സാഹനത്തെ കുറിച്ചോ, കഠിനാധ്വാനത്തെ കുറിച്ചോ ഒന്നും അറിയില്ല. കൊറോണ വൈറസിനെ അതിജീവിച്ച് ഇന്ത്യന്‍ വിപണി തിരിച്ചുവരും - രത്തന്‍ ടാറ്റയുടേതായി പ്രചരിച്ച വ്യാജ സന്ദേശത്തില്‍ ഇങ്ങനെയാണ്​ പറയുന്നത്​.

നിരവധി വ്യാകരണ പിഴവോടെയുള്ള സന്ദേശം വ്യാജമാണെന്ന്​ അറിയിച്ചു കൊണ്ട്​ അദ്ദേഹം തന്നെ എത്തുകയായിരുന്നു. ‘സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച സന്ദേശം ഞാൻ പറയുകയോ എ​ഴുതുകയോ ചെയ്തതല്ല. വാട്​സ്​ആപ്പിലോ സമൂഹ മാധ്യമങ്ങളിലോ പ്രചരിച്ച സന്ദേശങ്ങൾ നിങ്ങൾ ശരിയാണോ എന്ന്​ ഉറപ്പുവരുത്തണം. എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് എ​​​െൻറ ഔദ്യോഗിക അക്കൗണ്ടുകള്‍ വഴി പറയും. എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നുവെന്നും’ 82കാരനായ രത്തന്‍ ടാറ്റ ട്വീറ്റ്​ ചെയ്​തു.

അതേസമയം, കോവിഡ്​ മഹാമാരിയെ പ്രതിരോധിക്കാൻ രത്തൻ ടാറ്റ 1500 കോടി രൂപയാണ്​ പ്രഖ്യാപിച്ചത്​. വെല്ലുവിളിയേറിയ ഇൗ സമയത്ത്​ രാജ്യത്തി​​​െൻറ ആവശ്യങ്ങൾക്ക് ടാറ്റാ ഗ്രൂപ്പ്​​ ഒപ്പമുണ്ടാകുമെന്ന്​ അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Post Linking Economy, COVID-19 Not By Me says ratan tata-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.