പഞ്ചാബ്​ നാഷണൽ ബാങ്കിൽ വീണ്ടും വൻ വായ്​പ തട്ടിപ്പ്​

മുംബൈ: പൊതുമേഖല ബാങ്കായ പഞ്ചാബ്​ നാഷണൽ ബാങ്കിൽ വീണ്ടും വായ്​പ തട്ടിപ്പ്​. 3,688.58 കോടിയുടെ തട്ടിപ്പാണ്​ ഡി.എച്ച്​.എഫ്​.എല്ലുമായി ബന്ധപ്പെട്ട്​ ഉണ്ടായതെന്ന്​ ബാങ്ക്​ വ്യക്​തമാക്കി​. ഡി.എച്ച്​.എഫ്​.എല്ലി​​െൻറ വായ്​പ കിട്ടാകടമായാണ്​ ബാങ്ക്​ ഉൾപ്പെടുത്തിയത്​. 

രാജ്യത്തെ വിവിധ ബാങ്കുകളിലായി​ ഒരു ലക്ഷം കോടി രൂപയാണ്​ ഡി.എച്ച്​.എഫ്​.എൽ ബാങ്കുകൾക്ക്​ നൽകാനുള്ളത്​. ഇതുമായി ബന്ധപ്പെട്ട്​ വിവിധ കേസുകൾ ഡി.എച്ച്​.എഫ്​.എല്ലിനെതിരെ നിലവിലുണ്ട്​. 

സ്​റ്റേ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ, യൂണിയൻ ബാങ്ക്​ എന്നിവിടങ്ങളിലാണ്​ ഡി.എച്ച്​.എഫ്​.എൽ ഇതിന്​ മുമ്പ്​ തട്ടിപ്പ്​ നടത്തിയത്​. 

Tags:    
News Summary - Punjab National Bank Reports Rs 3,689-Crore DHFL Loans As Fraud-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.