ന്യൂഡൽഹി: ബാങ്കുകളെ കബളിപ്പിച്ച വമ്പൻമാരുടെ കിട്ടാക്കടത്തിെൻറ കണക്കുകൾ റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒാഫിസിനെയും ധനമന്ത്രിയെയും അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചിെല്ലന്ന് വെളിപ്പെടുത്തൽ. പൊതുമേഖല ബാങ്കുകളുടെ ഭീമമായ നിഷ്ക്രിയ ആസ്തിയെ (എൻ.പി.എ) കുറിച്ച് മുന്നറിയിപ്പ ് നൽകിയിട്ടും പ്രധാനമന്ത്രി ഇളകിയില്ല. പാർലെമൻറിെൻറ എസ്റ്റിമേറ്റ് കമ്മിറ്റിക്ക് നൽകിയ സത്യവാങ്മൂലത്തിലാണ് രഘുറാം രാജൻ ഇൗ കാര്യം വ്യക്തമാക്കിയത്. ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് ‘മുങ്ങിയ’ ഉന്നതന്മാരുടെ വിവരങ്ങളാണ് സർക്കാറിന് ൈകമാറിയത്. നിർഭാഗ്യകരമെന്ന് പറയാം, ഒരാളെപ്പോലും പിടികൂടാൻ നീക്കമുണ്ടായില്ല. ബാങ്ക് വായ്പ തട്ടിപ്പ് നിയന്ത്രിക്കാനും നടപടിയുണ്ടായില്ല -രഘുറാം രാജൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുൺ ജെയ്റ്റ്ലി എന്നിവരെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് മുൻ ആർ.ബി.െഎ ഗവർണറുടെ വിശദീകരണം. കടം തിരിച്ചടക്കുന്നതിൽ വീഴ്ചവരുത്തിയ വൻ സ്ഥാപനങ്ങളിൽ പട്ടികയിലുള്ള ഭൂഷൻ സ്റ്റീൽ 44,478 കോടിയും റൂയിയ്യ ബ്രദേഴ്സിെൻറ എസ്സാർ സ്റ്റീൽ 37,284 കോടിയുമാണ് തിരിച്ചടക്കാനുള്ളത്.
ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി അധ്യക്ഷനായ പാർലെമൻറ് കമ്മിറ്റിക്ക് നിഷ്ക്രിയ ആസ്തിയും ഇതേതുടർന്നുള്ള പ്രതിസന്ധിയും സംബന്ധിച്ച് 17 പേജ് മറുപടിയാണ് രാജൻ നൽകിയത്. ഒമ്പതു ലക്ഷം കോടിയോളം രൂപ കിട്ടാക്കടം വന്നതിെൻറ കാരണങ്ങളാണ് എസ്റ്റിമേറ്റ് കമ്മിറ്റി തേടിയത്. സാമ്പത്തിക വളർച്ച ഏറ്റവും ശക്തമായ 2006-2008 കാലത്താണ് വലിയതോതിലുള്ള കിട്ടാക്കടങ്ങളുടെ തുടക്കം. എന്നാൽ, 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം ബാങ്കുകളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഭീമമായ കിട്ടാക്കടം ഉണ്ടായതിെൻറ കാരണങ്ങൾ രഘുറാം രാജൻ മറുപടിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.
കിട്ടാക്കടം വരുത്തിയ കമ്പനികളുടെ പേരുകൾ കൈമാറിയിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഒാഫിസും ധനമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. വിവരങ്ങൾ ലഭിച്ചിട്ടും മോദി നടപടി സ്വീകരിക്കാത്തത് ഗൗരവമുള്ള വിഷയമാണെന്ന് എസ്റ്റിമേറ്റ് കമ്മിറ്റിയിലെ ഒരംഗം പറഞ്ഞു. നിലവിലെ ആർ.ബി.െഎ ഗവർണർ ഉൗർജിത് പേട്ടലിനോടും വിശദീകരണം ചോദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.