ന്യൂഡൽഹി: ഹിന്ദു ദേശീയത സാമൂഹിക അരക്ഷിതാവസ്ഥയെ മാത്രമല്ല, രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെതന്നെ താളംതെറ്റിക്കുമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. ഇന്ത്യാ ടുഡേയിൽ എഴുതിയ ‘സമ്പദ്വ്യവസ്ഥയെ എങ്ങനെ സ്ഥിരതയുള്ളതാക്കാം’ എന്ന ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
‘‘തീരുമാനങ്ങൾ മാത്രമല്ല, ആശയങ്ങളും പദ്ധതികളും രൂപപ്പെടുന്നതും പ്രധാനമന്ത്രിക്കും അദ്ദേഹത്തിെൻറ ഓഫിസിനും ചുറ്റുമുള്ള ചെറുസംഘത്തിൽനിന്നാണ്. അത് പാർട്ടിയുടെ രാഷ്ട്രീയ, സാമൂഹിക അജണ്ടകൾക്ക്് ഗുണകരമാകാം. പക്ഷേ, സാമ്പത്തിക പരിഷ്കരണത്തിന് നല്ലതല്ല. ദേശീയ, മതനേതാക്കളുടെ കൂറ്റൻ പ്രതിമകളല്ല രാജ്യത്തിനാവശ്യം. വേണ്ടത് മികച്ച ആധുനിക സ്കൂളുകളും സർവകലാശാലകളുമാണ്. നമ്മുടെ വിദ്യാർഥികളുടെ മനസ്സ് വിശാലമാക്കാൻ അത് സഹായിക്കും.
ആഗോള ലോകക്രമത്തിൽ മത്സരിച്ച് വിജയിക്കാൻ അവരെ പ്രാപ്തരാക്കും. സാമ്പത്തികമാന്ദ്യത്തെ മോദി സർക്കാർ അംഗീകരിക്കണം. പ്രശ്നത്തിെൻറ വ്യാപ്തി ആദ്യം മനസ്സിലാക്കണം. ആന്തരികമോ ബാഹ്യമോ ആയ എല്ലാ വിമർശനങ്ങളെയും രാഷ്ട്രീയപ്രേരിതമെന്ന് മുദ്രകുത്തരുത്. ഗ്രാമീണ മേഖലയിൽ ഗണ്യമായ ദുരിതങ്ങൾ അനുഭവിക്കുന്ന ഇന്ത്യ മാന്ദ്യത്തിെൻറ നടുവിലാണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.