ബംഗളുരു: സ്റ്റാർട്ട് അപ്പ് സംരഭങ്ങളിൽ വീണ്ടും ടാറ്റ ഗ്രൂപ്പ് പണം നിക്ഷേപിക്കുമെന്ന് രത്തൻ ടാറ്റ. ബംഗളുരുവിൽ സ്വകാര്യ പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് രത്തൻ ടാറ്റ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ചു മാസമായി വ്യവസായ സംരംഭകരുമായി സംവദിക്കാൻ സാധിച്ചിട്ടില്ല. അവരിലേക്ക് തിരിച്ചെത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് രത്തൻ ടാറ്റ പറഞ്ഞു.
2012ൽ ടാറ്റ ഗ്രൂപ്പിൽ നിന്ന് വിരമിച്ച ശേഷം സ്റ്റാർട്ട് അപ്പ് സംരംഭങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനായതായി രത്തൻ ടാറ്റ അറിയിച്ചു. എന്നാൽ കഴിഞ്ഞ അഞ്ച് മാസമായി ഇതിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇൗ മാസം മുതൽ ഇവർക്കൊപ്പം പ്രവർത്തിക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്നും രത്തൻ ടാറ്റ പ്രതീക്ഷ പ്രകടിപ്പിച്ചു.
അമേരിക്കയിലെ പുതിയ പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻറ ഭരണത്തിന് കീഴിൽ ഇന്ത്യക്ക് ചില പ്രതിസന്ധികളുണ്ടെന്നും രത്തൻ ടാറ്റ പറഞ്ഞു. ഇന്ത്യക്കാർക്ക് അമേരിക്കയിൽ ജോലി ചെയ്യുന്നതിനടക്കം പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. എങ്കിലും ഇന്ത്യൻ വ്യവസായ ലോകം ഇൗ പ്രതിസന്ധിയെ മറികടക്കുമെന്നാണ് പ്രതീക്ഷയെന്നും രത്തൻ ടാറ്റ പറഞ്ഞു.
ഒക്ടോബർ മാസത്തിൽ സൈറസ്മിസ്ട്രിയെ ടാറ്റ ഗ്രൂപ്പിെൻറ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടർന്ന് രത്തൻ ടാറ്റക്ക് താൽകാലിക ചെയർമാൻ പദവി നൽകിയിരുന്നു. തുടർന്ന് എൻ.ചന്ദ്രശേഖരനെ ടാറ്റ ഗ്രൂപ്പിെൻറ ചെയർമാനായി തെരഞ്ഞെടുക്കുകയും ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് സ്റ്റാർട്ട് അപ്പ് സംരംഭങ്ങളിലേക്ക് തിരിച്ചെത്തുമെന്ന് രത്തൻ ടാറ്റ പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.