??.??.? ?????: ??????????? ?????

റിപ്പോ നിരക്ക്​ കുറച്ചു; ഭവന-വാഹന വായ്​പ പലിശ നിരക്ക്​ കുറയും

ന്യൂഡൽഹി: തുടർച്ചയായ മൂന്ന വായ്​പ അവലോകനത്തിന്​ ശേഷവും പലിശ നിരക്കുകളിൽ കുറവ്​ വരുത്തി ആർ.ബി.ഐ. 25 ബേസിക്​ പോ യിൻറിൻെറ കുറവാണ്​ ആർ.ബി.ഐ റിപ്പോ നിരക്കിൽ വരുത്തിയിരിക്കുന്നത്​. ഇതിന്​ മുമ്പ്​ നടന്ന രണ്ട്​ യോഗങ്ങൾക്ക്​ ശ േഷവും ആർ.ബി.ഐ പലിശനിരക്കുകൾ കുറച്ചിരുന്നു.

5.75 ശതമാനമാണ്​ പുതുക്കിയ റിപ്പോ നിരക്ക്​. റിസർവ്​ ബാങ്ക്​ വാണിജ്യ ബാങ്കുകൾക്ക്​ വായ്​പ നൽകു​േമ്പാൾ ഈടാക്കുന്ന പലിശ നിരക്കാണ്​ റിപ്പോ. വളർച്ച നിരക്ക്​ കുറഞ്ഞതും അന്താരാഷ്​ട്ര സാമ്പത്തിക രംഗത്തെ സ്ഥിതിവിശേഷവുമാണ്​ റിപ്പോ നിരക്ക്​ കുറക്കാൻ ആർ.ബി.ഐയെ പ്രേരിപ്പിച്ചത്​. രാജ്യത്തെ വളർച്ച നിരക്ക്​ കഴിഞ്ഞ സാമ്പത്തിക പാദത്തിൽ ആറ്​ ശതമാനത്തിനും താഴേക്ക്​ പോയിരുന്നു.

ഇന്ത്യയിലെ റീടെയിൽ പണപ്പെരുപ്പ നിരക്ക്​ നിലവിൽ 2.9 ശതമാനമാണ്​. ആർ.ബി.ഐ പ്രതീക്ഷിച്ചതിലും താഴെയാണ്​ റീടെയിൽ പണപ്പെരുപ്പ്​ നിരക്ക്​. ആഭ്യന്തര ഉപഭോഗം കുറഞ്ഞതാണ്​ സാമ്പത്തിക വളർച്ച കുറയാനുള്ള കാരണമെന്നാണ്​ ആർ.ബി.ഐ വിലയിരുത്തൽ. പലിശനിരക്ക്​ കുറക്കുന്നത്​ വഴി ഉപഭോഗത്തിൽ വർധനയുണ്ടാക്കാമെന്നാണ്​ കേന്ദ്രബാങ്കിൻെറ കണക്ക്​ കൂട്ടൽ.

Tags:    
News Summary - RBI Cut repo rate-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.