ന്യൂഡൽഹി: 1000, 500 രൂപ നോട്ടുകൾ നിരോധിച്ചതുകൊണ്ട് കള്ളപ്പണം ഇല്ലാതാക്കാനാവില്ലെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർ.ബി.െഎ) കേന്ദ്ര സർക്കാറിന് മുന്നറിയിപ്പു നൽകിയിരുന്നുവെന്ന് രേഖ. ആർ.ബി.െഎ ഡയറക്ടർ ബോർഡ് യോഗ ം ചേർന്ന് തീരുമാനങ്ങൾ രേഖപ്പെടുത്തിയെങ്കിലും മൂന്നു മണിക്കൂർ കഴിഞ്ഞതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതു തള്ളി നോട്ടുനിരോധനം പ്രഖ്യാപിക്കുകയായിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് ഇൗ വിവരം.
വ്യാജ നോട്ട് ഇടപാടുകൾ തടയുക, ഇ-പേമെൻറ് പ്രോത്സാഹിപ്പിക്കുക, പണമിടപാടുകൾ കണക്കിൽ െപടുത്തുക എന്നീ ലക്ഷ്യങ്ങളാണ് നോട്ടുനിരോധനത്തിന് കാരണമായി മോദി പറഞ്ഞത്. തീവ്രവാദികൾക്കുള്ള പണത്തിെൻറ ഒഴുക്ക് തടയാനും സർക്കാർ ലക്ഷ്യമിട്ടു.
2016 നവംബർ എട്ടിന് ചേർന്ന ബാങ്ക് ബോർഡ് യോഗം നോട്ടുനിരോധനം രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥക്ക് കുറഞ്ഞകാലത്തേക്ക് കോട്ടം വരുത്തുമെന്നും വിലയിരുത്തി. മൂല്യത്തിൽ 65 ശതമാനം വരുന്ന നോട്ടുകളാണ് അന്നുതന്നെ അസാധുവായി പ്രഖ്യാപിച്ചത്.
അന്നത്തെ ഗവർണർ ഉർജിത് പേട്ടലിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് നോട്ട് നിരോധിക്കാനുള്ള സർക്കാർ നിർദേശം ചർച്ചചെയ്തത്. ഇേപ്പാഴത്തെ ആർ.ബി.െഎ ഗവർണർ ശക്തികാന്ത ദാസ് അന്ന് ഡയറക്ടറും ധനകാര്യ െസക്രട്ടറിയുമായിരുന്നു. നിരോധനത്തിന് അനുമതി നൽകിയ യോഗം അതിെൻറ തിക്തഫലങ്ങൾ രേഖപ്പെടുത്തി. വിവരാവകാശ പ്രവർത്തകനായ വെങ്കടേശ് നായക് ആണ് കോമൺവെൽത്ത് ഹ്യൂമൻറൈറ്റ്സിെൻറ വെബ്സൈറ്റിൽ ആർ.ബി.െഎയിൽനിന്ന് ലഭിച്ച രേഖ പോസ്റ്റ് െചയ്തത്.
കള്ളപ്പണത്തിെൻറ വലിയൊരു ഭാഗവും ഭൂമി, സ്വർണം എന്നിവ വാങ്ങാനാണ് ഉപയോഗിച്ചിട്ടുള്ളത്. നോട്ട് നിരോധിച്ചതുകൊണ്ട് ഇത്തരം കള്ളപ്പണനിക്ഷേപങ്ങളെ ബാധിക്കില്ല. ബോർഡിെൻറ 561ാമത് യോഗമായിരുന്നു ഡൽഹിയിൽ ചേർന്നത്.
500, 1000 എന്നിങ്ങനെ 15.41 ലക്ഷം കോടി രൂപയാണ് 2016 നവംബർ എട്ടിന് രാജ്യത്തുണ്ടായിരുന്നത്. 50 ദിവസംകൊണ്ട് വിവിധ ബാങ്കുകൾ വഴി 15.31 ലക്ഷം കോടി 50 ദിവസംകൊണ്ട് തിരിച്ചെത്തി. 10,720 കോടി രൂപയാണ് തിരിച്ചെത്താതെ പുറത്തുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.