ന്യൂഡൽഹി: റിപ്പോ നിരക്കിൽ 25 ബേസിക് പോയിൻറിെൻറ വർധന വരുത്തി ആർ.ബി.െഎ പുതിയ വായ്പനയം പ്രഖ്യാപിച്ചു. 6.5 ശതമാനമാണ് പുതിയ റിപ്പോ നിരക്ക്. 6.25 ശതമാനമായിരിക്കും റിവേഴ്സ് റിപ്പോ നിരക്ക്. വാണിജ്യ ബാങ്കുകൾക്ക് ആർ.ബി.െഎ നൽകുന്ന വായ്പക്ക് ചുമത്തുന്ന പലിശയാണ് റിപ്പോ . അതേ സമയം, എം.എസ്.എഫ് നിരക്ക് 6.75 ശതമാനത്തിൽ തുടരും.
2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് ആർ.ബി.െഎ റിപ്പോ നിരക്ക് വർധിപ്പിക്കുന്നത്. കഴിഞ്ഞ ജൂണിൽ നടത്തിയ അവലോകനത്തിന് ശേഷം റിപ്പോ നിരക്ക് 25 ബേസിക് പോയിൻറ് വർധിപ്പിക്കാൻ ആർ.ബി.െഎ തീരുമാനിച്ചിരുന്നു. റിപ്പോനിരക്ക് വർധന ഭവന-വാഹന വായ്പ പലിശനിരക്കുകൾ ഉയരുന്നതിനും കാരണമാകും.
പണപ്പെരുപ്പ നിരക്ക് പിടിച്ചുനിർത്താൻ കഴിയാത്തതാണ് ആർ.ബി.െഎ റിപ്പോ നിരക്ക് വർധിപ്പിക്കുന്നതിലേക്ക് നയിച്ചത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തിൽ പിടിച്ച് നിർത്താനാണ് ആർ.ബി.െഎ ലക്ഷ്യമിട്ടത്. എന്നാൽ, പണപ്പെരുപ്പ നിരക്ക് പ്രതീക്ഷകളെ തകിടം മറിച്ച് ഉയരുകയായിരുന്നു. ഇതോടെയാണ് റിപ്പോ നിരക്ക് വർധിപ്പിക്കാൻ ആർ.ബി.െഎ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.