നിരക്കുകളിൽ മാറ്റമില്ലാതെ ആർ.ബി.ഐയുടെ വായ്​പാനയം

ന്യൂഡൽഹി: നിരക്കുകളിൽ മാറ്റമില്ലാതെ ആർ.ബി.ഐയുടെ പുതിയ വായ്​പാനയം. കേന്ദ്രബജറ്റിന്​ ശേഷമുള്ള ആദ്യ വായ്​പനയമാ ണ്​ റിസർവ്​ ബാങ്ക്​ പ്രഖ്യാപിച്ചത്​​. റിപ്പോ ​നിരക്ക്​ 5.15 ശതമാനമായി തുടരുമെന്ന്​ ആർ.ബി.ഐ അറിയിച്ചു. ഡിസംബറിലെ മീറ്റിങ്ങിലും വായ്​പനയം മാറ്റേണ്ടതില്ലെന്ന നിലപാടാണ്​ ആർ.ബി.ഐ സ്വീകരിച്ചത്​. അടുത്ത സാമ്പത്തിക വർഷത്തിൽ ഇന് ത്യൻ സമ്പദ്​വ്യവസ്ഥ ആറ്​ ശതമാനം നിരക്കിൽ വളരുമെന്നാണ്​ ആർ.ബി.ഐ പ്രവചനം.

ഉപഭോക്​തൃ പണപ്പെരുപ്പം 7.35 ശതമാനമായി ഡിസംബർ മാസത്തിൽ ഉയർന്നിരുന്നു. കഴിഞ്ഞ അഞ്ച്​ വർഷത്തിനിടെ ഇതാദ്യമായാണ്​ ഉപഭോക്​തൃ പണപ്പെരുപ്പം ഇത്രയും ഉയരുന്നത്​. ഭ​േ​ക്ഷ്യാൽപന്നങ്ങളുടെ വില ഉയർന്നതാണ്​ പണപ്പെരുപ്പവും കൂടുന്നതിന്​ ഇടയാക്കിയത്​.

ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ഈ സാമ്പത്തിക വർഷം അഞ്ച്​ ശതമാനം നിരക്കിൽ വളരുമെന്നാണ്​ പ്രവചനം. കഴിഞ്ഞ 11 വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്​. ഇതിനിടെയാണ്​ ആർ.ബി.ഐയുടെ വായ്​പനയം പുറത്ത്​ വരുന്നത്​.

Tags:    
News Summary - RBI Monetary Policy:MPC keeps repo rate unchanged-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.