ന്യൂഡൽഹി: കടക്കെണിയിലകപ്പെട്ട റിലയൻസ് കമ്യൂണിക്കേഷൻസ് (ആർകോം) ചെയർമാൻ അനിൽ അംബാനിയുടെയും നാലു ഡയറക്ടർമാരുടെയും രാജി വായ്പ-സേവന ദാതാക്കൾ തള്ളി. പകരം കമ് പനിയെ പാപ്പരായി പ്രഖ്യാപിക്കുന്ന നടപടികളുമായി സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ ്തു. ഈ മാസം 17നാണ് ആർകോം ഡയറക്ടർമാരായ വിരാണി, റൈന കരാനി, മഞ്ജരി കാക്കർ, സുരേഷ് രംഗ ാചാർ എന്നിവർ ചെയർമാൻ അനിൽ അംബാനിക്കൊപ്പം രാജിസമർപ്പിച്ചത്. തുടർന്ന് നവംബർ 20ന് ചേർന്ന നിക്ഷേപകരുടെ യോഗം രാജിസ്വീകരിക്കേണ്ടതില്ലെന്ന് ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു.
നിയമപരമായ കുടിശ്ശിക സംബന്ധിച്ച സുപ്രീംകോടതി വിധിന്യായത്തിൽ ബാധ്യതകൾ അനുവദിച്ചതിനെത്തുടർന്ന് 2019 സെപ്റ്റംബർ പാദവർഷത്തിൽ ആർകോമിന് 30,142 കോടിയുടെ ഏകീകൃത നഷ്ടമാണ് രേഖപ്പെടുത്തിയത്. വോഡഫോൺ ഐഡിയ ലിമിറ്റഡിനു ശേഷം ഇന്ത്യയിലെ ഒരു കോർപറേറ്റ് കമ്പനി നേരിടുന്ന ഏറ്റവും ഉയർന്ന നഷ്ടക്കണക്കാണിത്. 50,921 കോടിയാണ് വോഡഫോൺ ഐഡിയയുടെ നഷ്ടം.
ജൂലൈ-സെപ്റ്റംബർ പാദവർഷത്തിലെ കണക്കുകൾ പ്രകാരം ആർകോം 28,314 കോടി രൂപയാണ് കേന്ദ്രസര്‍ക്കാറിന് നല്‍കാനുള്ളത്. ലൈസൻസ് ഫീസിനത്തിൽ 23,327 കോടിയും സ്പെക്ട്രം അനുവദിച്ചതിന് 4,987 കോടിയുമാണ് കുടിശ്ശിക. സ്വിറ്റ്സര്‍ലൻഡിലെ ടെലികോം ഉപകരണ നിര്‍മാതാക്കളായ എറിക്സണിെൻറ ഇന്ത്യൻ കമ്പനിക്ക് വൻ തുക കുടിശ്ശികയായതിനെ തുടർന്ന് ഇവർ നൽകിയ കേസിലാണ് ആർകോം ഇപ്പോൾ പാപ്പർ നടപടി നേരിടുന്നത്.
ദേശീയ കമ്പനി നിയമ ൈട്രബ്യൂണലിെൻറ നിർദേശ പ്രകാരം അനീഷ് നിരഞ്ജൻ നാനാവതി എന്ന കമ്പനിക്കാണ് പാപ്പർ നടപടിയുടെ ചുമതല. കമ്പനിയുടെ ആസ്തി വിറ്റ് കടംവീട്ടാനാണ് തീരുമാനം. സഹോദരൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ വമ്പൻ ഓഫറുകളുമായി വിപണി കൈയടക്കിയതോടെയാണ് ആർകോമിെൻറ കഷ്ടകാലം തുടങ്ങിയത്. പിടിച്ചു നിൽക്കാനാവാതെ വന്നതോടെയാണ് ഡയരക്ടർ ബോർഡിൽ നിന്ന് അനിൽ അംബാനിയും കൂട്ടരും രാജിസമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.