നോട്ട്​ പിൻവലിക്കൽ സമ്പദ്​വ്യവസ്​ഥ തകർച്ചയിലേക്ക്​

മുംബൈ:500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച സർക്കാർ തീരുമാനം സമ്പദ്​വ്യവസ്​ഥയെ പ്രതികൂലമായി ബാധിക്കുന്നു. റിയൽ എസ്​റ്റേറ്റ്​,കാർ,കണസ്യൂമർ ഗുഡ്​സ്​ എന്നീ മേഖലകളെല്ലാം തീരുമാനം മൂലം പ്രതിസന്ധിയിലായി.  

സോപ്പ്​, ഡിറ്റർജെൻറ്​, ടൂത്ത്​ പേസ്​റ്റ്​ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ 30 ശതമാനത്തി​െൻറ കുറവാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​​. കഴിഞ്ഞ  വർഷം നവംബറിലെ കണക്കുകളുമായി താരത്മ്യം ചെയ്യു​േമ്പാഴാണ് വലിയ കുറവാണ്​ ഉള്ളത്​​.

കാറുകളുടെ വിൽപ്പനയിൽ 15 മുതൽ 40 ശതമാനത്തി​െൻറ കുറവ്​​ രേഖപ്പെടുത്തി​. ചെറു നഗരങ്ങളിൽ മൊബൈൽ ഫോണുകളുടെ വിൽപനയിൽ എകദേശം 70 ശതമാനത്തി​െൻറ കുറവുണ്ട്​. വൻ നഗരങ്ങളിൽ ഇത്​ 30 ശതമാനമാണ്​.

റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ  50 ശതമാനത്തി​െൻറ കുറവ്​ വന്നു. വസ്​തുകളുടെ റിസെയിലിൽ വിലയിൽ 30 ശതമാനത്തി​െൻറ കുറവുണ്ടായി. എയർലൈൻ ടിക്കറ്റുകളുടെ വിൽപ്പനയിലും 15 ശതമാനത്തി​െൻറ ഇടിവ്​ രേഖപ്പെടുത്തി. ഇതുമൂലം പല വിമാന കമ്പനികളും നവംബർ മാസത്തിൽ ടിക്കറ്റ്​ നിരക്ക്​ കുറക്കാൻ നിർബന്ധിതരായി.

ഇ​-കോമേഴ്​സ്​ രംഗത്തും നോട്ട്​ പിൻവലിക്കലി​െൻസറ പശ്​ചാത്തലത്തിൽ വിൽപ്പനയിൽ ഇടിവുണ്ടായതായാണ്​ വിവരം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ 20 മുതൽ 30 ശതമാനം വരെയാണ്​ ഇ-കോമേഴ്​സ്​ രംഗത്തെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്ന കുറവ്​​.

ഇതുമുലം രാജ്യത്തെ സമ്പദ്​വ്യവസ്​ഥയുടെ വളർച്ച നിരക്ക്​ കുറയുമെന്നാണ്​ സാമ്പത്തിക വിദഗ്​ധർ അ​​ഭിപ്രായപ്പെടുന്നത്​. എപ്രിൽ മുതൽ സെപതംബർ വരെയുള്ള കാലയളവിൽ 7.3 ശതമാനം വളർച്ചയാണ്​ സമ്പദ്​വ്യവസ്​ഥയിൽ രേഖപ്പെടുത്തിയത്​. എന്നാൽ അടുത്തപാദത്തിൽ വളർച്ച്​ നിരക്ക്​​ കുറയും എന്ന കാര്യം ഉറപ്പാണ്​.

ഇക്കാലയളവിൽ രാജ്യത്തെ ഫാക്​ടറി ഡാറ്റയും അത്ര മികച്ചതല്ല. ഫാക്​ടറികളിലെ പുതിയ ഒാർഡറുകളെയും, ജോലികളെയും, വിലയെയും കുറിച്ചുള്ള നിക്കി മാർക്കറ്റ്​ പർചേസിങ്​ ഇൻഡ്​കസ്​ അനുസരിച്ച്​ ഇന്ത്യയിലെ ഫാക്​ടറി ഡാറ്റ 2013 മാർച്ചിന്​ ശേഷം ഏറ്റവും വലിയ കുറവാണ്​ രേഖപ്പെടുത്തിയിരിക്കുകയാണ്​.

മൊബൈൽ ഫോൺ വിൽപ്പന കൂടുതലും നടക്കുന്നത്​ ചെറുകിട ടൗണുകളിലാണ്​ ഇതിൽ വൻകുറവാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. മാരുതി വിൽപ്പനയിൽ15 ശതമാനവും ഹ്യൂണ്ടായുടെ വിൽപ്പനയിൽ 40 ശതമാനത്തി​െൻറയും കുറവുണ്ടായി.

െഎ.ടി.സിയുടെ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ 25 മുതൽ 30 ശതമാനത്തി​െൻറ കുറവാണ്​ ഉണ്ടായിരിക്കുന്നത്​. വുഡ്​ലാൻഡ്​ സി.ഇ.ഒ ഹർകിറാത്ത്​ സിങ്​ വുഡ്​ലാൻഡി​െൻറ വിൽപ്പനയിൽ 25 ശതമാനം കുറവുണ്ടായാതായി അറിയിച്ചു.

തീരുമാനം പുറത്ത്​ വന്ന ആദ്യ ആഴ്​ച തന്നെ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ 80 ശതമാനത്തി​െൻറ കുറവുണ്ടായതായി ഗോദ്​റേജ്​ എക്​സിക്യൂട്ടിവ്​ വൈസ്​ പ്രസിഡൻറ്​ കമൽ നന്തി പറഞ്ഞു.
കമ്പനകളുടെ മൂന്നാം പാദ ലാഭഫലവും കൂടി പുറത്ത്​ വന്നാൽ മാത്രമേ തീരുമാനം സമ്പദ്​വ്യവസ്​ഥയിൽ എത്രത്തോളം ആഘാതമുണ്ടാക്കിയെന്ന്​ അറിയാൻ കഴിഞ്ഞു.

Tags:    
News Summary - Real estate, mobile phones, cars: Currency ban batters all sectors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.