ന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് മേഖലയിലെ നിയന്ത്രണങ്ങൾക്ക് തുടക്കം കുറിച്ച് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആക്ട് തിങ്കളാഴ്ച നിലവിൽ വരും. മേഖലയിലെ ഇടപാടുകൾ നിരീക്ഷിക്കുന്നതിനായും നിയന്ത്രിക്കുന്നതിനായും റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാൻ ശിപാർശ ചെയ്യുന്നതാണ് നിയമം. നിയമത്തിെൻറ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാറുകൾ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റികളെ നിയമിക്കണം. എന്നാൽ നിയമം നിലവിൽ വരാനിരിക്കെ 12 സംസ്ഥാനങ്ങൾ മാത്രമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
നിലവിൽ മധ്യപ്രദേശ് മാത്രമാണ് റെഗുലേറ്ററി അതോറിറ്റിയെ നിയമിച്ചിരിക്കുന്നത്. ഡൽഹി, ആൻഡമാൻ നിക്കോബാർ, ചണ്ഡിഗഡ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഇടക്കാല സമതിയെ നിയോഗിച്ചിട്ടുണ്ട്. നിയമം റിയൽ എസ്റ്റേറ്റ് മേഖലക്ക് തിരിച്ചടിയാവുമെന്നും ആരോപണമുണ്ട്. നിയമ പ്രകാരം നിലവിലെ റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകൾ സംസ്ഥാനങ്ങളിെല റെഗുലേറ്ററി അതോറിറ്റിയിൽ ജൂലൈ 17നകം രജിസ്റ്റർ ചെയ്യണം. പുതിയ പ്രൊജക്ടുകൾ അതോറിറ്റിയുടെ അനുമതിയില്ലാതെ തുടങ്ങാനും മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാധിക്കില്ല.
നിയമം സംബന്ധിച്ച് സംസ്ഥാനങ്ങൾ വിജ്ഞാപനം പുറത്തിറക്കി അതോറിറ്റിക്ക് രൂപം നൽകിയാൽ മാത്രമേ രജിസ്ട്രേഷൻ നടപടികളുമായി റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മുന്നോട്ട് പോവാൻ സാധിക്കുകയുള്ളു. അതോറിറ്റികൾ രൂപീകരിക്കുന്നത് വൈകിയാൽ അത് മേഖലയെ പ്രതികൂലമായി ബാധിക്കും. പല സംസ്ഥാനങ്ങളും പൊതു ജനങ്ങളിൽ നിന്നുൾപ്പടെ അഭിപ്രായം തേടിയതിന് ശേഷമേ അന്തിമ വിജ്ഞാപനം പുറത്തിറക്കു എന്ന നിലപാടിലാണ്.
റിയൽ എസ്റ്റേറ്റ് മേഖലയിൽ സുതാര്യത ഉണ്ടാകുന്നതിന് പുതിയ നിയമം കാരണമാവുമെന്ന് റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ ക്രെഡായ് അറിയിച്ചു. എങ്കിലും വിജ്ഞാപനം പുറത്തിറക്കി അതോറിറ്റികൾ നിയമിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ വേഗത്തിൽ മുന്നോട്ട് പോവണമെന്നും ക്രെഡായ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.