ന്യൂഡൽഹി: മുകേഷ് അംബാനി തുറന്ന് വിട്ട ജിയോ ഭൂതം അനിലിനെയും റിലയൻസ് കമ്മ്യൂണിക്കേഷനെയും വീണ്ടും പിടികൂടിയിരിക്കുന്നു. ജൂൺ മാസത്തിൽ അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ കനത്ത നഷ്ടമാണ് അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷന് ഉണ്ടായിരിക്കുന്നത്.
1221 കോടിയുടെ നഷ്ടമാണ് റിലയൻസിന് ഒന്നാം പാദത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഒന്നാം പാദത്തിൽ 54 കോടിയുടെ ലാഭത്തിലായിരുന്നു റിലയൻസ് കമ്യൂണിക്കേഷൻ. വരുമാനത്തിൽ 33.6 ശതമാനത്തിെൻറ കുറവാണ് ഉണ്ടായിരിക്കുന്നത്. ആകെ ചിലവ് 995 കോടിയും വർധിച്ചിരിക്കുന്നത്.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോ കൂടുതൽ ആകർഷകമായ പ്ലാനുകൾ അവതരിപ്പിച്ചതാണ് റിലയൻസ് കമ്മ്യൂണിക്കേഷന് തിരിച്ചടിയുണ്ടാകാനുള്ള മുഖ്യകാരണം. ഇതിനൊപ്പം സി.ഡി.എം.എ ടെക്നോളജിയെ കൂടുതലയായി ആശ്രയിച്ചതും തിരിച്ചടിക്കുള്ള മുഖ്യകാരണമായി. നിലവിൽ തിരിച്ചടി മറികടക്കാനായി ഇന്ത്യയിലെ മറ്റൊരു പ്രമുഖ മൊബൈൽ സേവനദാതാവായ എയർസെല്ലുമായി ലയനത്തിനുള്ള സാധ്യതകൾ തേടുകയാണ് റിലയൻസ് കമ്മ്യൂണിക്കേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.