മുംബൈ: കോവിഡ് 19 വൈറസ് ബാധയെ തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് റി ലയൻസ് ഇൻഡസ്ട്രീസ്. ഹൈഡ്രോകാർബൺ വിഭാഗത്തിലെ ജീവനക്കാരുടെ ശമ്പളം 10 ശതമാനമാണ് കുറച്ചത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് എണ്ണയുടെ ആവശ്യകതയിൽ കുറവുണ്ടായതോടെയാണ് നടപടി.
കമ്പനിയുടെ ഡയറക്ടർമാരുടെ പ്രതിഫലവും കുറച്ചിട്ടുണ്ട്. 30 മുതൽ 50 ശതമാനത്തിൻെറ വരെ കുറവാണ് വരുത്തിയിരിക്കുന്നത്. ചെയർമാൻ മുകേഷ് അംബാനി പ്രതിഫലം പൂർണമായും വേണ്ടെന്ന് വെച്ചു.
പ്രതിവർഷം 15 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവരുടെ ശമ്പളമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. അതിൽ താഴെ ശമ്പളം വാങ്ങുന്നവരെ പുതിയ തീരുമാനം ബാധിക്കില്ലെന്നും റിലയൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.