മുംബൈ: വിപണിമൂല്യത്തിൽ ചരിത്രനേട്ടം പിന്നിട്ട് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ 10 ലക്ഷം കോടി വിപണിമൂല്യം സ്വന്തമാക്കുന്ന ആദ്യ കമ്പനിയായ ി റിലയൻസ് മാറി. വ്യാഴാഴ്ച വിപണിയിൽ റിലയൻസ് ഓഹരികൾ കുതിച്ചതോടെയാണ് കമ്പനിയെ തേടി നേട്ടമെത്തിയത്.
വിപണിയിൽ 1,581.60 രൂപയിൽ റിലയൻസ് ഓഹരി എത്തിയതോടെയാണ് കമ്പനിയുടെ വിപണിമൂല്യം 10 ലക്ഷം കോടിയിലേക്ക് എത്തിയത്. 7.81 ലക്ഷം വിപണിമൂല്യത്തോടെ ഐ.ടി ഭീമൻ ടി.സി.എസാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ റിലയൻസിെൻറ ഓഹരി വില 7.5 ശതമാനം വർധിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ 37 ശതമാനം നേട്ടമാണ് റിലയൻസ് ഓഹരികൾ വാങ്ങിയ നിക്ഷേപകർക്കുണ്ടായത്.
അതേസമയം, ജിയോ നിരക്കുകൾ ഉയർത്തുന്നുവെന്ന പ്രഖ്യാപനം റിലയൻസ് ഓഹരികളിൽ കഴിഞ്ഞയാഴ്ച ഇടിവുണ്ടാക്കിയിരുന്നു. എങ്കിലും പിന്നീട് കമ്പനി തിരിച്ച് കയറുകയായിരുന്നു. ഒക്ടോബർ 18നാണ് റിലയൻസിെൻറ വിപണിമൂല്യം ഒമ്പത് ലക്ഷം കോടിയിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.