മുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. വ െള്ളിയാഴ്ച റിലയൻസിെൻറ വിപണിമൂലധനം 9 ലക്ഷം കോടി കടന്നു. റിലയൻസ് ഓഹരികൾ രണ്ട് ശതമാനം നേട്ടത്തോടെ 1428ൽ എത് തിയതോടെയാണ് കമ്പനിയുടെ വിപണിമൂലധനം കുതിച്ച് കയറിയത്.
8.61 ലക്ഷം കോടി വിപണിമൂലധനമുള്ള ടാറ്റ കൺസൾട്ടൻസി സർവീസാണ് രണ്ടാം സ്ഥാനത്ത്. 7 ലക്ഷം കോടിയോടെ എച്ച്.ഡി.എഫ്.സി ബാങ്കാണ് വിപണിമൂലധനത്തിൽ മൂന്നാം സ്ഥാനത്ത്.
സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ റിലയൻസിെൻറ ലാഭം 6.8 ശതമാനം വർധിച്ചിരുന്നു. 10,104 കോടിയായിരുന്നു റിലയൻസിെൻറ ഒന്നാം പാദ ലാഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.