മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിൻെറ അറ്റാദായത്തിൽ 39 ശതമാനം കുറവ്. മാർച്ചിലവസ ാനിച്ച സാമ്പത്തിക വർഷത്തിൻെറ നാലാം പാദത്തിൽ 6,348 കോടിയാണ് റിലയൻസിൻെറ ലാഭം. കഴിഞ്ഞ വർഷം നാലാം പാദത്തിൽ 10,362 കോടിയായിരുന്നു റിലയൻസിൻെറ ലാഭം.
റിലയൻസ് ഇൻഡ്സ്ട്രീസിൻെറ വരുമാനത്തിൽ 2.3 ശതമാനത്തിൻെറ ഇടിവ് രേഖപ്പെടുത്തി. 1,42,565 കോടിയിൽ നിന്ന് 1,39,283 കോടിയായാണ് വരുമാനം കുറഞ്ഞത്. കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് എണ്ണവില കുറഞ്ഞതാണ് റിലയൻസിന് തിരിച്ചടിയായത്.
അതേസമയം, റിലയൻസിൻെറ ടെലികോം വിഭാഗമായ ജിയോ കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യുേമ്പാൾ മൂന്നിരട്ടി ലാഭം രേഖപ്പെടുത്തി. 840 കോടിയിൽ നിന്ന് 2,331 കോടിയായാണ് ജിയോയുടെ ലാഭം വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.