ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പുതിയ വരിക്കാര്‍ക്കായി ഡിസംബര്‍ 31 വരേക്ക് പ്രഖ്യാപിച്ച സൗജന്യ വോയിസ്, ഡേറ്റാ സേവനങ്ങള്‍ ഡിസംബര്‍ മുന്നുവരെ വരിക്കാരാവുന്നവര്‍ക്കുമാത്രമായിരിക്കും ലഭ്യമാവുക. ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം വ്യക്തതമാക്കിയത്. 90 ദിവസത്തേക്ക് മാത്രമാണ് നിയമപ്രകാരം സൗജന്യ സേവനം അനുവദിക്കാനാവുകയെന്നും അതനുസരിച്ച് ഡിസംബര്‍ നാലിന് സമയ പരിധി പൂര്‍ത്തിയാകുമെന്നും ട്രായ് വ്യക്തമാക്കി. സെപ്റ്റംബര്‍ നാലിനാണ് റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഡിസംബര്‍ നാലിന് 90 ദിവസം പൂര്‍ത്തിയാവുന്ന സാചര്യത്തില്‍ ജിയോയുടെ പരിഷ്കരിച്ച ഓഫര്‍ ഡിസംബര്‍ മൂന്നുവരെ വരിക്കാരാവുന്നവര്‍ക്കായി പരിമിതപ്പെടുത്തുകയാണെന്ന് ട്രായ് വ്യക്തമാക്കി. നിലവില്‍ വരിക്കാരായ എല്ലാവര്‍ക്കും ഡിസംബര്‍ 31 വരെ സേവനം തുടര്‍ന്നും ലഭിക്കുമെന്നും എന്നാല്‍ ഡിസംബര്‍ മൂന്നുവരെ വരിക്കാരാവുന്നവര്‍ക്കേ ഇതു ലഭ്യമാവൂ എന്ന് ജിയോയും വ്യക്തമാക്കി. എന്നാല്‍, അതിനുശേഷമുള്ള വരിക്കാര്‍ക്കായി പുതിയ ഓഫറുകളും താരിഫ് പ്ളാനുകളും ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി. സെപ്റ്റംബര്‍ ഒന്നിന് ജിയോയുടെ തുടക്കം പ്രഖ്യാപിക്കുമ്പോള്‍ ജിയോ വഴിയുള്ള കോളുകള്‍ ആജീവനാന്തം സൗജന്യമായിരിക്കുമെന്നും വെല്‍ക്കം ഓഫര്‍ കഴിഞ്ഞാല്‍ ഡേറ്റാക്കുള്ള കുറഞ്ഞ നിരക്കു മാത്രമേ ഈടാക്കൂ എന്നും അംബാനി പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 31 വരെ കോളുകളും ഡേറ്റയും സൗജന്യമാക്കിയതിനെതിരെ എയര്‍ടെല്‍, വോഡഫോണ്‍, വ്യവസായ സംഘടന സി.ഒ.എ.ഐ എന്നിവയാണ് ട്രായിയെ സമീപിച്ചത്. എന്നാല്‍ ആജീവനാന്ത സൗജന്യ കോള്‍ ഉള്‍പ്പെടെയുള്ള പ്ളാനുകള്‍ അനുവദനീയവും നിയമവിധേയവുമാണെന്നും ട്രായ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.