ന്യൂഡൽഹി: സൈറിസ് മിസ്ട്രിയുടെ പുറത്താക്കലിൽ പുതിയ വിശദീകരണവുമായി രത്തൻ ടാറ്റ രംഗത്ത്. മിസ്ട്രിയുടെപുറത്താക്കൽ ടാറ്റയുടെ വിജയത്തിന് അനിവാര്യമായിരുന്നുവെന്നാണ് രത്തൻ ടാറ്റയുടെ പ്രതികരണം.ഇത് വളരെ പ്രയാസമേറിയ തീരുമാനമാണ്. പക്ഷേ ടാറ്റയുടെ വിജയത്തിന് ഇത് അനിവാര്യമാണ്–ജീവനക്കാർക്ക് രത്തൻ ടാറ്റ അയച്ച കത്തിൽ വിശദീകരിച്ചു.
സൈറിസ് മിസ്ട്രിയുടെ പുറത്താക്കൽ ടാറ്റഗ്രുപ്പിൽ വൻ പ്രതിസന്ധികൾക്ക് കാരണമായിരുന്നു. ടാറ്റയുടെ ഒാഹരികൾക്ക് വിപണിയിൽ വൻ ഇടിവും ഇതുമുലം സംഭവിച്ചു. മിസ്ട്രിയുടെ പുറത്താക്കലിനെതിെര വിവിധ കോണുകളിൽ നിന്ന് വിമർശനവുമുയർന്നിരുന്നു ഇൗയൊരു പശ്ചാത്തലത്തിലാണ് രത്തൻ ടാറ്റയുടെ പുതിയ പ്രതികരണം പുറത്തു വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.