മുംബൈ: രാജ്യത്തെ ബാങ്കിങ് സംവിധാനം സുരക്ഷിതവും സുസ്ഥിരവുമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അഭ്യൂഹങ്ങളിൽ ജനം ആശങ്കപ്പെടേണ്ടതില്ലെന്നും ബാങ്ക് ട്വിറ്ററിൽ വ്യക്തമാക്കി. ചില പ്രചാരണങ്ങളെ തുടർന്ന് ചൊവ്വാഴ്ച ദേശീയ ഓഹരി വിപണിയിൽ ബാങ്ക് ഓഹരികളുടെ മൂല്യം 1.30 ശതമാനം ഇടിഞ്ഞിരുന്നു.
ഇതേ തുടർന്നാണ് കേന്ദ്രബാങ്കിെൻറ അഭ്യർഥന. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിലെ പ്രതിസന്ധിയും അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു. യെസ് ബാങ്ക് ഓഹരിവില 22 ശതമാനം ഇടിഞ്ഞപ്പോൾ ആർ.ബി.എൽ, ഇൻഡസ് ഇൻഡ് ബാങ്ക്, എസ്.ബി.ഐ, ഐ.ഡി.എഫ്.സി ഫസ്റ്റ്, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവയുടെ ഓഹരി മൂല്യത്തിൽ അഞ്ച് ശതമാനവും ഇടിവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.