മുംബൈ: പണപ്പെരുപ്പം പിടിവിട്ടുപോകുമോയെന്ന ആശങ്ക കണക്കിലെടുത്ത് അടിസ്ഥാന നിരക്കുകളിൽ മാറ്റമില്ലാെത റിസർവ് ബാങ്കിെൻറ ദ്വൈമാസ ധന-വായ്പ നയം പ്രഖ്യാപിച്ചു. നിരക്കുകളിൽ മാറ്റമില്ലാത്തതിനാൽ ബാങ്കുകൾ ഭവന-വാഹന വായ്പ പലിശ നിരക്കുകളിൽ കുറവുവരുത്താനുള്ള സാധ്യതയില്ല.
പണപ്പെരുപ്പം നേരേത്ത കണക്കാക്കിയ 4.2-4.6 ശതമാനെത്തക്കാൾ കൂടി, നടപ്പു സാമ്പത്തിക വർഷത്തിെൻറ രണ്ടാം പകുതിയിൽ 4.4-4.7 ആകുമെന്നാണ് വിലയിരുത്തൽ. ഇതാണ് അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്താത്തതിന് കാരണമായി ആർ.ബി.െഎ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, 2017-18ൽ സാമ്പത്തിക വളർച്ച നേരേത്ത പ്രതീക്ഷിച്ച 6.7ൽതന്നെ നിലനിർത്താനാകുമെന്നും ആർ.ബി.െഎ ഗവർണർ ഉൗർജിത് പേട്ടൽ അധ്യക്ഷനായ ആറംഗ പണനയ രൂപവത്കരണ സമിതി (എം.പി.സി)വ്യക്തമാക്കുന്നു.
ഇന്ധനവിലക്കൊപ്പം ഭക്ഷ്യ സാധനങ്ങളുടെ വിലയിലുണ്ടായ വർധനയാണ് പണപ്പെരുപ്പം കൂടാൻ ഇടയാക്കുന്നത്. വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്ക് ആറു ശതമാനത്തിലും വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കുന്ന നിക്ഷേപത്തിനുള്ള പലിശ നിരക്കായ റിവേഴ്സ് റിപ്പോ 5.75 ശതമാനത്തിലും തുടരും. ചില സംസ്ഥാനങ്ങൾ കാർഷിക വായ്പകൾ എഴുതിത്തള്ളിയതും പെട്രോളിയം ഉൽപന്നങ്ങളുടെ എക്സൈസ്, വാറ്റ് നികുതികൾ പിൻവലിച്ചതും ചരക്കുസേവന നികുതി നടപ്പാക്കിയതിലൂടെയുണ്ടായ വരുമാനക്കുറവും പ്രതീക്ഷിച്ച സാമ്പത്തികവളർച്ച നേടുന്നതിന് പ്രതികൂല ഘടകങ്ങളാണെന്നും ഇത് വിലക്കയറ്റത്തോതിനെ (പണപ്പെരുപ്പം)ബാധിക്കുന്നതാണെന്നും ആർ.ബി.െഎ നിരീക്ഷിക്കുന്നു. ഫെബ്രുവരി ആറ്-ഏഴ് തീയതികളിലാണ് അടുത്ത എം.പി.സി യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.