ന്യൂഡൽഹി: നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് (ആർ.ബി.െഎ) വായ്പ നയം പ്രഖ്യാപിച്ചു. ‘റിപോ’ നിരക്ക് ആറുശതമാനവും ‘റിവേഴ്സ് റിപോ’ നിരക്ക് 5.75 ശതമാനവുമായി തുടരും. സി.ആർ.ആർ (കരുതൽ ധനാനുപാതം) നിരക്ക് നാലുശതമാനമാണ്.
പണപ്പെരുപ്പനിരക്ക് ഫെബ്രുവരിയില്‍ 4.4 ശതമാനമായി കുറഞ്ഞതായി മോണിറ്ററി പോളിസി കമ്മിറ്റി (എം.പി.സി) വിലയിരുത്തി. ഡിസംബറിൽ ഇത് 5.2 ശതമാനവും ജനുവരിയില്‍ 5.07 ശതമാനവുമായിരുന്നു. പ്രഖ്യാപിത ലക്ഷ്യമായ നാലുശതമാനത്തിലേക്ക് പണപ്പെരുപ്പ നിരക്ക് എത്തിക്കുകയാണ് ലക്ഷ്യം. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടൽ അധ്യക്ഷനായ പുനഃപരിശോധന സമിതിയിലെ ആറിൽ അഞ്ചുപേരും നിരക്കുകൾ മാറ്റാത്ത തീരുമാനത്തെ പിന്തുണച്ചു. മിഖാേയൽ ദേബബ്രത പത്ര മാത്രം നിരക്കിൽ കാൽ ശതമാനം വർധനവ് ആവശ്യപ്പെട്ടു.
റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നൽകുന്ന വായ്പയിന്മേലുള്ള പലിശ നിരക്കാണ് റിപോ. റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന തുകക്ക് ബാങ്കുകള്‍ക്ക് ലഭിക്കുന്ന പലിശയാണ് റിവേഴ്സ് റിപോ. വാണിജ്യ ബാങ്കുകൾ സമാഹരിക്കുന്ന നിക്ഷേപത്തിെൻറ നിശ്ചിത ശതമാനം റിസർവ് ബാങ്കിൽ നിക്ഷേപിക്കേണ്ടതുണ്ട്. അതാണ് കരുതൽ ധനാനുപാതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.