റിവേഴ്​സ്​ റിപോ കാൽ ശതമാനം ഉയർത്തി

മുംബൈ: റിപോ നിരക്കിൽ മാറ്റമില്ലാതെ നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ വായ്പനയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. അതേസമയം, റിവേഴ്സ് റിപോ നിരക്ക് കാൽ ശതമാനം ഉയർത്തി. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കായ റിപോ തുടർച്ചയായ മൂന്നാം വായ്പ നയത്തിലും മാറ്റമില്ലാതെ 6.25 ശതമാനത്തിൽ തുടരും. 

പണപ്പെരുപ്പത്തിനുള്ള സാധ്യത നിലനിൽക്കുന്നതും നോട്ട് അസാധുവാക്കലിനെ തുടർന്ന് ബാങ്കിങ് മേഖലയിൽ പരിധിയിലധികം പണലഭ്യതയുണ്ടായതുമാണ് റിപോ നിരക്കിൽ മാറ്റം വരുത്താതിരിക്കാൻ കാരണം. വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന തുകയുടെ പലിശ നിരക്കായ റിവേഴ്സ് റിപോ നിരക്ക് കാൽശതമാനം വർധിപ്പിച്ച് ആറു ശതമാനമായാണ് ഉയർത്തിയത്. റിവേഴ്സ് റിപോ നിരക്ക് കൂട്ടിയതിലൂടെ ഇരു നിരക്കുകളുടെയും വ്യതിയാനം മാർക്കറ്റിൽ ഉലച്ചിലുണ്ടാക്കുന്നതിന് തടയിടാൻ സഹായിക്കുമെന്നും ബാങ്കുകളിൽ അധികമുള്ള പണം സുരക്ഷിതമായി ആർ.ബി.െഎയിൽ സൂക്ഷിക്കാമെന്നതുമാണ് നേട്ടമായി കരുതുന്നത്. 

2016-17ൽ സാമ്പത്തിക വളർച്ച 7.4 ശതമാനത്തിൽ എത്തുമെന്നും  റിസർവ് ബാങ്ക് കണക്കുകൂട്ടുന്നു. സാമ്പത്തിക വർഷത്തിെൻറ ആദ്യ പകുതിയിൽ  പണെപ്പരുപ്പം 4.5ഉം രണ്ടാം പകുതിയിൽ അഞ്ചു ശതമാനവുമായിരിക്കുമെന്നും ആർ.ബി.െഎ കണക്കുകൂട്ടുന്നു. 
 
Tags:    
News Summary - reverse repo rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.