പ്രവചനങ്ങൾ ഭേദിച്ച്​ റിലയൻസി​െൻറ ലാഭ കണക്ക്​

മുംബൈ: സാമ്പത്തിക വർഷത്തി​​െൻറ രണ്ടാം പാദത്തിൽ മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസി​ന്​ 9,519 കോടി ലാഭം. ഒന്നാം പാദത്തിൽ 9,459 കോടിയായിരുന്നു കമ്പനിയുടെ ലാഭം. 0.6 ശതമാനത്തി​​െൻറ വർധനയാണ്​ കഴിഞ്ഞ പാദവുമായി താരത്മ്യം ചെയ്യു​േമ്പാൾ ഉണ്ടായിരിക്കുന്നത്​. അതേ സമയം, 2017-18 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദവുമായി താരത്മ്യം ചെയ്യു​േമ്പാൾ ലാഭം 17.4 ശതമാനം വർധിച്ചിട്ടുണ്ട്​.

റിലയൻസി​​െൻറ ടെലി​േകാം ഡിവിഷനായ ജിയോ 681 കോടി രൂപ ലാഭമുണ്ടാക്കി. 11.2 ശതമാനം വർധനയാണ്​ രേഖപ്പെടുത്തിയത്​. റിലയൻസി​​െൻറ ആകെ വരുമാനത്തിൽ 54.5 ശതമാനം വർധനയുണ്ടായിട്ടുണ്ട്​​. 1,56,291 കോടിയാണ്​ റിലയൻസി​​െൻറ ആകെ വരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 1,01,169 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. ഇൗ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദവുമായി താരത്മ്യം ചെയ്യു​േമ്പാൾ ആകെ വരുമാനം 10.3 ശതമാനം വർധിച്ചിട്ടുണ്ട്​.

ഇതിനൊപ്പം ഡെൻ നെറ്റ്​വർക്ക്​സ്​, ഹാത്​വേയ്​ കേബിൾ ലിമിറ്റഡ്​ തുടങ്ങിയ കമ്പനികളിൽ നിക്ഷേപം നടത്തുമെന്നും റിലയൻസ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ഡെൻ നെറ്റ്​വർക്കിൽ 2,045 കോടിയും ഹാത്​വേയ്​ കേബിളിൽ 2,940 കോടിയും നിക്ഷേപം നടത്തുമെന്നാണ്​ റിലയൻസ്​ വ്യക്​തമാക്കിയിരിക്കുന്നത്​​.

Tags:    
News Summary - RIL Reports 17.4% Year-On-Year Rise In Q2-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.