മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ വിൽപനക്കെത്തുന്നത് 4 ലക്ഷം രൂപയുടെ ഓഹരികൾ. വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനിക ളിൽ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തിൽ നിന്ന് 35 ശതമാനമാക്കി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെയ ാണ് വൻ ഓഹരി വിൽപനക്ക് കളമൊരുങ്ങിയത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമനാണ് തീരുമാനം പ്രഖ്യാപിച്ചത്.
എച്ച്.ഡി.എഫ്.സി ലൈഫ്, ടാറ്റ കൺസൾട്ടൻസി സർവീസ്, അവന്യു സൂപ്പർമാർട്ട്സ് തുടങ്ങി നിരവധി കമ്പനികൾ ഓഹരി വിൽപനയുമായി രംഗത്തെത്തും. എന്നാൽ, എത്ര ദിവസം കൊണ്ടാണ് കമ്പനികൾ പൊതു ഓഹരി പങ്കാളിത്തം വർധിപ്പിക്കേണ്ടതെന്ന് നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടില്ല.
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിൽ പ്രൊമോട്ടർമാരുടെ ഓഹരികൾ 75 ശതമാനത്തിൽ കൂടരുതെന്നാണ് നിലവിലെ ചട്ടം. പുതിയ തീരുമാനം നിലവിൽ വരുന്നതോടെ ഇത് 65 ശതമാനമായി കുറയും. ഏകദേശം 1400 കമ്പനികൾക്ക് ഇതിലൂടെ ഓഹരി വിൽക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ ഓഹരികൾ വിൽപനക്കെത്തുന്നതിനോട് സമ്മിശ്ര പ്രതികരണമാണ് വിപണിയിൽ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.